ക്രിസ്മസ് പുതുവത്സര ബമ്പർ ടിക്കറ്റുകളുടെ വില്പന 50 ലക്ഷം കവിഞ്ഞു; ഭാഗ്യം ആർക്കൊപ്പമെന്ന് 24ന് അറിയാം

ഇന്നലെ ഉച്ചവരെ വിറ്റത് 51.66 ലക്ഷം ടിക്കറ്റുകൾ

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ് പുതുവത്സര ബമ്പർ ടിക്കറ്റുകളുടെ വില്പന 50 ലക്ഷം കവിഞ്ഞു. 20 കോടി രൂപ ഒന്നാം സമ്മാനമുള്ള ടിക്കറ്റിന് 400 രൂപയാണ് വില. ഈ മാസം 24ന് രണ്ട് മണിക്കാണ് ടിക്കറ്റ് നറുക്കെടുപ്പ്.

ഇന്നലെ ഉച്ചവരെ 51.66 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. കഴിഞ്ഞ വർഷം ഇതേ ബംമ്പറിന്റെ വില്പന 47.65 ലക്ഷമായിരുന്നു. 12.20 ലക്ഷം ടിക്കറ്റുകൾ വിറ്റ പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ വില്പന നടന്നത്. 5.44 ലക്ഷം ടിക്കറ്റുകൾ വിറ്റ തൃശൂരാണ് രണ്ടാമത്. 5.15 ലക്ഷം ടിക്കറ്റുകൾ വിറ്റ് തിരുവനന്തപുരമാണ് ബംബർ വില്പനയിൽ മൂന്നാം സ്ഥാനത്തുള്ളത്.

ബംമ്പറിൽ 20 കോടിയാണ് ഒന്നാം സമ്മാനം. ഒരു കോടി രൂപ വീതം 20 പേർക്ക് രണ്ടാം സമ്മാനം നൽകും. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 20 പേർക്കും നാലാം സമ്മാനമായി മൂന്ന് ലക്ഷം രൂപവീതം 20 പേർക്കും നൽകും. അഞ്ചാം സമ്മാനമായി രണ്ട് ലക്ഷം രൂപ വീതം 20 പേർക്കും ലഭിക്കും. ഒരു ലക്ഷം രൂപയുടെ ഒമ്പത് സമാശ്വാസ സമ്മാനങ്ങൾ കൂടാതെ 5000 രൂപ, 2000 രൂപ, 1000 രൂപ, 500 രൂപ, 400 രൂപ എന്നിങ്ങനെയും സമ്മാനതുകയുണ്ട്.

Content Highlights: The sale of Christmas New Year bumper tickets has crossed 50 lakh

To advertise here,contact us