ട്വന്റി 20 ഒരു വ്യാപാര സ്ഥാപനം, എൻഡിഎയിൽ ചേർന്നത് സ്വാഭാവിക പരിണാമം: മുല്ലപ്പള്ളി രാമചന്ദ്രൻ

ട്വന്റി 20 എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമായതിന് പിന്നാലെ പ്രതികരണവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ

കോഴിക്കോട്: ട്വന്റി 20 എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമായതിന് പിന്നാലെ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. ട്വന്റി-ട്വന്റി എൻഡിഎയിൽ ചേർന്നത് സ്വാഭാവിക പരിണാമമാണെന്നും മുല്ലപ്പള്ളി ട്വന്റി-ട്വന്റി ഒരു വ്യാപാര സ്ഥാപനമാണെന്നും അവർക്ക് എൻഡിഎയിൽ ചേരുകയേ മാർഗ്ഗമുള്ളൂവെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

എസ്എൻഡിപി നേതൃത്വം കേരളത്തെ ജാതി മതചിന്തയിലേക്ക് കൊണ്ടു പോകരുതെന്നും ശ്രീനാരായണ ഗുരുവിനെ പോലെ ഉള്ള നിരവധി മഹാരഥന്മാർ നയിച്ച പ്രസ്ഥാനമാണ് എസ്എൻഡിപിയെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി. ജാതി മത ചിന്തകൾക്ക് കേരളം ഒരുപാട് വില കൊടുത്തിട്ടുണ്ട്. എൻഎസ്എസ് നേതൃത്വവും ഇക്കാര്യം ഓർക്കണമെന്ന് അദ്ദേഹം പറഞ്ഞു. മഹത്തായ പാരമ്പര്യം ഉള്ള പ്രസ്ഥാനമാണ് എൻഎസ്എസ്. മന്നത്ത് പത്മനാഭൻ ഉത്തമനായ കോൺഗ്രസ് നേതാവായിരുന്നു. നവോത്ഥാനം ഉണ്ടാക്കിയ എൻഎസ്എസ് പ്രസ്ഥാനവും ജാതിമത ചിന്തകളിലേക്ക് തിരിച്ചു പോകരുതെന്നും അദ്ദേഹം പ്രതികരിച്ചു. സാമുദായിക നേതാക്കൾ സാമുദായിക ചിന്ത ഉണ്ടാക്കുന്ന പ്രസ്താവന നടത്തുന്നത് ദൗർഭാഗ്യകരമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പിൽ എംപിമാർ എല്ലാം മത്സരിക്കാൻ ഇറങ്ങുന്നത് പ്രായോഗികമല്ല. എംപിമാർ മത്സരിക്കണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ഹൈക്കമാൻ്റാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി. ബേപ്പൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി എന്ന നിലയിൽ അൻവർ പ്രചാരണം നടത്തുമെന്ന് തോന്നുന്നില്ല. യുഡിഎഫിൽ സീറ്റ് പങ്കിടൽ ചർച്ച നടക്കുന്നെയുള്ളൂ എന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

Content Highlight : Joining the Twenty-Twenty NDA was a natural evolution: Mullappally Ramachandran. He said that Twenty-Twenty is a business entity and the only way for them to join the NDA is to join it.

To advertise here,contact us