പാലക്കാട്: വഴിയരികില് ഉപേക്ഷിച്ച സിറിഞ്ചുകള് കുത്തിക്കയറി 13 വയസുകാരന് പരിക്ക്. പാലക്കാട് മേപ്പറമ്പ് ജംഗ്ഷനിലാണ് സംഭവം. കാലിന് പരിക്കേറ്റ വിദ്യാര്ത്ഥി തൃശൂര് മെഡിക്കല് കോളേജ് ആശുപത്രിയില് ചികിത്സ തേടി.
കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. വഴിയരികില് സിറിഞ്ചുകള് കിടക്കുന്നത് കാണാതെ പതിമൂന്നുകാരന് ചവിട്ടുകയായിരുന്നു. സിറിഞ്ചുകള് കാലില് തുളച്ചുകയറി. ഉടന് തന്നെ കുട്ടിയെ ബന്ധുക്കള് സമീപത്തെ ആശുപത്രിയില് പ്രവേശിപ്പിച്ചു. പിന്നീട് തൃശൂര് മെഡിക്കല് കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
വഴിയോരത്ത് സിറിഞ്ചുകള് എങ്ങനെയെത്തി എന്നതില് പൊലീസും ആരോഗ്യവകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള് പൊലീസ് പരിശോധിച്ചു. ആശുപത്രികളും ക്ലിനിക്കുകളും കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ലഹരി സംഘം ഉപേക്ഷിച്ച സിറിഞ്ചുകളാണ് വഴിയരികില് നിന്ന് കണ്ടെത്തിയതെന്ന് സംശയമുണ്ട്.
Content Highlights- A 13-year-old boy was injured on his leg after accidentally stepping on discarded syringes found along a roadside in Palakkad