ഉർവശിയുടെ സഹോദരനായ നടൻ കമൽ റോയ് അന്തരിച്ചു

'ഇന്നുമെ‍ന്‍റെ കണ്ണുനീരില്‍ നിന്നോര്‍മ പുഞ്ചിരിച്ചു...' എന്ന ഗാനരംഗത്തില്‍ അഭിനയിച്ചത് കമല്‍ റോയ്‌യുടെ കരിയറില്‍ നിര്‍ണായകമായി

നടൻ കമൽ റോയ് അന്തരിച്ചു. ഒരു കാലത്ത് സിനിമകളിലും സീരിയലുകളിലും സജീവമായിരുന്ന നടനാണ് കമൽ. കൽപന-ഉർവശി-കലാരഞ്ജനിമാരുടെ സഹോദരനാണ്. മറ്റൊരു സഹോദരനായ നന്ദു(പ്രിൻസ്) നേരത്തെ വിട പറഞ്ഞിരുന്നു. കമലിന് ഭാര്യയും ഒരു മകനുമുണ്ട്.

യുവജനോത്സവം എന്ന ഹിറ്റ് ചിത്രത്തിൽ 'ഇന്നുമെന്റെ കണ്ണുനീരിൽ നിന്നോർമ പുഞ്ചിരിച്ചു' എന്ന ഗാനരംഗത്ത് അഭിനയിച്ചിട്ടുള്ളത് കമൽ റോയ് ആണ്. കമലിന്റെ കരിയറിലെ ശ്രദ്ധേയ നിമിഷങ്ങളിൽ ഒന്നായിരുന്നു ഇത്. നടി വിനയ പ്രസാദ് നായികയായ ശാരദ എന്ന പരമ്പരയിൽ കമൽ അവതരിപ്പിച്ച സഹോദര കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. കല്യാണ സൗഗന്ധികം സിനിമയിലെ വില്ലൻ വേഷമാണ് മറ്റൊരു പ്രധാന പെർഫോമൻസ്.

സായൂജ്യം, കോളിളക്കം,മഞ്ഞ്, കിങ്ങിണി, കല്യാണസൗഗന്ധികം, വാചാലം, ശോഭനം, ദ കിങ് മേക്കർ, ലീഡർ തുടങ്ങി നിരവധി ചിത്രങ്ങളിൽ കമൽ അഭിനയിച്ചിട്ടുണ്ട്.

Content Highlights : actress Urvashi's brother Kamal Roy passed away

To advertise here,contact us