പാലക്കാട് നിയന്ത്രണം വിട്ട ടിപ്പർ ലോറി വീട്ടിലേക്ക് ഇടിച്ചുകയറി; മൂന്ന് പേർക്ക് പരിക്ക്

നിയന്ത്രണം ടിപ്പർ ലോറി വീട്ടിലേക്ക് ഇടിച്ചു കയറുകയായിരുന്നു

പാലക്കാട്: മണ്ണാർക്കാട് -കോങ്ങാട് പാതയിൽ നിയന്ത്രണം വിട്ട ടിപ്പർ ലോറി വീട്ടിലേക്ക് ഇടിച്ചുകയറി മൂന്ന് പേർക്ക് പരിക്ക്. പാലക്കാട് മണ്ണാർക്കാട് -കോങ്ങാട് പാതയിൽ പള്ളിക്കുറുപ്പാണ് അപകടമുണ്ടായത്. നിയന്ത്രണം ടിപ്പർ ലോറി കൊന്നക്കാട് സ്വദേശിയുടെ വീട്ടിലേക്ക് ഇടിച്ചുകയറുകയായിരുന്നു. രാവിലെ ആറുമണിയോടെയായിരുന്നു സംഭവം.

ഗുരുതരമായി പരിക്കേറ്റ ആളെ മണ്ണാർക്കാട് സ്വകാര്യ ആശുപത്രിയിലും, നിസാര പരിക്കേറ്റ രണ്ടുപേരെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മണ്ണാർക്കാട് ഭാഗത്ത് തേനീച്ച കൃഷി ചെയ്യുന്നതിന് എത്തിയ തിരുവനന്തപുരം സ്വദേശികൾക്കാണ് പരിക്കേറ്റത്. ഇവർ താമസിക്കുന്ന വാടക വീട്ടിലേക്കാണ് ടിപ്പർ ലോറി ഇടിച്ചുകയറിയത്. വീടിന്റെ മുൻ ഭാഗം പൂർണമായും തകർന്നു.

Content Highlights:‌ In Palakkad, a tipper lorry went out of control and crashed into a house, injuring three people

To advertise here,contact us