

തലശ്ശേരി: കണ്ണൂരിൽ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട പരിപാടിയുടെ വേദിയിൽ ഗായകർ ആർഎസ്എസ് ഗണഗീതം ആലപിച്ചത് സിപിഐഎം പ്രവർത്തകർ ഇടപെട്ട് നിർത്തിവെപ്പിച്ചു. കണ്ണൂർ കണ്ണാടിപറമ്പ് ശ്രീ മുത്തപ്പൻ ക്ഷേത്രത്തിലെ മഹോത്സവത്തിനിടെയായിരുന്നു സംഭവം.
തൃശൂരിൽ നിന്നുള്ള ഗായകസംഘം 'പരമ പവിത്രമതാമീ മണ്ണിൽ'എന്ന ഗാനം പാടുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ സിപിഐഎം പ്രവർത്തകൻ സ്റ്റേജിൽ കയറുകയും പാട്ട് നിർത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് ഗായക സംഘം പാട്ട് പൂർത്തിയാക്കിയില്ല. പിന്നാലെ വേദിക്ക് സമീപം വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായി.
Content Highlights: In Kannur, CPIM workers intervened and stopped the singing of Ganageetham during a temple festival