തിരുവനന്തപുരം: നെയ്യാറ്റിന്കരയില് ഒരു വയസ്സുകാരന് കുഴഞ്ഞുവീണ് മരിച്ചതില് ദുരൂഹത ഒഴിയുന്നില്ല. മാതാപിതാക്കളുടെ മൊഴിയില് വൈരുദ്ധ്യമുണ്ട്. സംഭവത്തില് അസ്വാഭാവിക മരണത്തിന് കേസെടുത്ത നെയ്യാറ്റിന്കര പൊലീസ് കൂടുതല് വകുപ്പുകള് ചുമത്തിയേക്കും.
കൂടുതല് ചോദ്യം ചെയ്യലിനായി മാതാപിതാക്കളെ വിളിച്ചുവരുത്താനാണ് തീരുമാനം. കുഞ്ഞിന്റെ കൈക്കേറ്റ പൊട്ടലിലാണ് പൊലീസിന്റെ സംശയം. മൂന്ന് പൊട്ടലുകളാണ് കുഞ്ഞിന്റെ കയ്യിലുള്ളത്. ഇക്കാര്യം തിരക്കിയപ്പോള് ചികിത്സ തേടിയിരുന്നുവെന്നും എങ്ങനെയാണ് പരിക്ക് ഉണ്ടായത് എന്ന് അറിയില്ലെന്നുമായിരുന്നു മാതാപിതാക്കളുടെ മൊഴി. ഒരാഴ്ച മുന്പാണ് ഇക്കാര്യം ശ്രദ്ധയില്പ്പെട്ടതെന്നും പറഞ്ഞിരുന്നു. എന്നാല് മൂന്നാഴ്ച മുന്പാണ് കുഞ്ഞിന്റെ കയ്യില് പൊട്ടലുണ്ടായതെന്ന ഡോക്ടറുടെ മൊഴി നിര്ണ്ണായകമായി.
അച്ഛന് നല്കിയ ബിസ്ക്കറ്റ് കഴിച്ചതിന് പിന്നാലെയായിരുന്നു കുഞ്ഞ് കുഴഞ്ഞുവീണത്. സംശയത്തെ തുടര്ന്ന് ബിസ്ക്കറ്റ് പരിശോധിച്ചെങ്കിലും വിഷാംശം ഇല്ലെന്ന് കണ്ടെത്തിയിരുന്നു. നെയ്യാറ്റിന്കര കാഞ്ഞിരംകുളം സ്വദേശി ഷിജിലിന്റേയും കൃഷ്ണപ്രിയയുടെ മകന് ഇഹാന് വെള്ളിയാഴ്ച രാത്രിയാണ് മരിച്ചത്.
Content Highlights:Death of a one-year-old boy in Neyyattinkara Police may impose more charges