കി​ര​ൺ ജെ​യിം​സ് ഇ​നി ലോ​ക കേ​ര​ള​സ​ഭ​യി​ൽ

ന​വോ​ദ​യ ഓ​സ്‌​ട്രേ​ലി​യ​യാ​ണ് കി​ര​ണി​നെ ലോ​ക കേ​ര​ള സ​ഭ​യി​ലേ​യ്ക്ക് നാ​മ​നി​ർ​ദ്ദേ​ശം ചെ​യ്ത​ത്

സി​ഡ്നി: മ​മ്മൂ​ട്ടി​യു​ടെ ഫാ​മി​ലി ക​ണ​ക്ട് പ​ദ്ധ​തി​യു​ടെ ന്യൂ ​സൗ​ത്ത് വെ​യ്ൽ​സ് കോ​ർ​ഡി​നേ​റ്റ​റും മ​മ്മൂ​ട്ടി ഫാ​ൻ​സ് ആ​ൻ​ഡ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഓ​സ്ട്രേ​ലി​യ വി​ഭാ​ഗ​ത്തി​ന്‍റെ സെ​ക്ര​ട്ട​റി​യു​മായ കി​ര​ൺ ജെ​യിം​സ് ഇ​നി ലോ​ക കേ​ര​ള സ​ഭാം​ഗം.

ന​വോ​ദ​യ ഓ​സ്‌​ട്രേ​ലി​യ​യാ​ണ് കി​ര​ണി​നെ ലോ​ക കേ​ര​ള സ​ഭ​യി​ലേ​യ്ക്ക് നാ​മ​നി​ർ​ദ്ദേ​ശം ചെ​യ്ത​ത്. ജ​നു​വ​രി 29 മു​ത​ൽ 31 വ​രെ തി​രു​വ​ന​ന്ത​പു​ര​ത്ത് കേ​ര​ള നി​യ​മ​സ​ഭ​യി​ൽ വെ​ച്ചാ​ണ് അ​ഞ്ചാം ലോ​ക കേ​ര​ള​സ​ഭ ന​ട​ക്കു​ന്ന​ത്. ഓ​സ്ട്രേ​ലി​യ​യി​ലെ മ​ല​യാ​ളി​ക​ളു​ടെ ക്ഷേ​മ​ത്തി​നും സ​മൂ​ഹ വി​ക​സ​ന​ത്തി​നു​മാ​യി കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​യി പ്ര​വ​ർ​ത്തി​ക്കാനാണ് ആഗ്രഹമെന്ന് കി​ര​ൺ ജെ​യിം​സ് പറഞ്ഞു.

Content Highlights: Kiran James has been inducted into the Loka Keralasabha, adding a new representative to the global Malayali platform.

To advertise here,contact us