'തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉണ്ടായത് വലിയ തോല്‍വി,ദൗര്‍ബല്യങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ ഇനിയും തോല്‍വിയുണ്ടാകും'

ഇനിയുള്ള മൂന്ന് മാസം വിവാദത്തില്‍പെടരുതെന്ന് സംസ്ഥാനത്തെ സിപിഐഎം നേതാക്കള്‍ക്ക് നിര്‍ദേശം

തിരുവനന്തപുരം: സിപിഐഎം കേന്ദ്ര കമ്മിറ്റിയില്‍ അവതരിപ്പിച്ച രാഷ്ട്രീയ റിപ്പോര്‍ട്ടില്‍ കേരളത്തെ സംബന്ധിച്ച് ആശങ്ക. കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉണ്ടായത് വലിയ തോല്‍വിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. രാഷ്ട്രീയ- സംഘടന ദൗര്‍ബല്യങ്ങള്‍ തുടരുകയാണ. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഉണ്ടായ ഈ ദൗര്‍ബല്യങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞില്ല. ദൗര്‍ബല്യങ്ങള്‍ അതിവേഗം പരിഹരിക്കാനായില്ലെങ്കില്‍ നിയമസഭ തെരഞ്ഞെടുപ്പിലും തിരിച്ചടിയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

ഇനിയുള്ള മൂന്ന് മാസം വിവാദത്തില്‍പെടരുത്. ജാതിമത സംഘടനകള്‍ അകലുന്ന പ്രസ്താവനകള്‍ നേതാക്കള്‍ നടത്തരുതെന്നും നിര്‍ദേശമുണ്ട്. സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബിയാണ് റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.

അഞ്ച് സംസ്ഥാനങ്ങളില്‍ ഭരണ പ്രതീക്ഷ കേരളത്തില്‍ മാത്രമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എത്ര സീറ്റ് കിട്ടുമെന്ന ബംഗാള്‍ ഘടകത്തിന്റെ പ്രതീക്ഷ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല.

Content Highlights: CPI(M) Central Committee has raised concerns about the party’s situation in Kerala

To advertise here,contact us