കൊച്ചി: എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദിനെക്കുറിച്ച് നടിയും അവതാരകയുമായ മീനാക്ഷി. പാര്ട്ടിയെക്കാളുപരി പറയുന്ന കാര്യങ്ങള് കൃത്യമാണെന്നും അതിനാല് തനിക്ക് ശിവപ്രസാദിനെ ഇഷ്ടമാണെന്നുമായിരുന്നു മീനാക്ഷിയുടെ പ്രതികരണം. ഒരു ഓണ്ലൈന് മീഡിയയോടായിരുന്നു മീനാക്ഷി ഇക്കാര്യം പറഞ്ഞത്. താന് സ്ഥിരം കാണുകയും കേള്ക്കുകയും ചെയ്യുന്ന ആളാണ് ശിവപ്രസാദെന്നും മീനാക്ഷി കൂട്ടിച്ചേര്ത്തു.
'എം ശിവപ്രസാദ് എന്ന ഒരു ചേട്ടനില്ലേ, ആളെ എനിക്ക് നല്ല ഇഷ്ടമാണ്. ഞാന് എപ്പോഴും കാണുന്ന കേള്ക്കുന്ന ആളാണ്. പാര്ട്ടിയേക്കാളുപരി ചില നേതാക്കള് പറയുന്നതില് കാര്യമുണ്ടാകുമല്ലോ. കാര്യമുള്ള കാര്യം പറയുന്നവരെ എനിക്ക് വലിയ ഇഷ്ടമാണ്', മീനാക്ഷി പറഞ്ഞു.
തന്റെ അഭിപ്രായങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ സ്വതന്ത്രമായി തുറന്നുപറഞ്ഞ് ചർച്ചകൾക്ക് വഴിയൊരുക്കുന്ന വ്യക്തിത്വമാണ് മീനാക്ഷി. മീനാക്ഷിയുടെ നിലപാടുകളെ പ്രശംസിച്ച് നിരവധിയാളുകൾ രംഗത്തെത്താറുണ്ട്.
Content Highlights: actress meenakshi speaks about sfi state president m shivaprasad