ലീഗിനെതിരെ പറയുന്നത് മലപ്പുറത്തിനും മുസ്‌ലിം സമുദായത്തിനും എതിരാണെന്ന് പറയാനാവില്ല;സിപിഐഎം മലപ്പുറം സെക്രട്ടറി

വെള്ളാപ്പള്ളി എന്നാണ് യുഡിഎഫിന് അലര്‍ജി ആയതെന്നും വി പി അനില്‍ ചോദിച്ചു.

മലപ്പുറം: എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ എല്ലാ പ്രസ്താവനകളോടും സിപിഐഎമ്മിന് യോജിക്കാനാവില്ലെന്ന് സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറി വി പി അനില്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. വിയോജിപ്പിന്റെ സമയത്ത് അത് പ്രകടിപ്പിച്ചിട്ടുണ്ട്. ആരോട് ആണെങ്കിലും വിയോജിക്കേണ്ട സമയത്ത് ആ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മറ്റെല്ലാവരെയും പോലെ ഒരു സമുദായ നേതാവ് എന്ന നിലയിലാണ് വെള്ളാപ്പള്ളിയെ അംഗീകരിക്കുന്നത്. മലപ്പുറം ജില്ലയെക്കുറിച്ചും മുസ്ലിം വിഭാഗത്തെക്കുറിച്ചും വെള്ളാപ്പള്ളി പറഞ്ഞതിനോട് പാര്‍ട്ടി സംസ്ഥാന ജില്ലാ നേതൃത്വങ്ങള്‍ വിയോജിപ്പ് പറഞ്ഞതാണ്. ലീഗിനെതിരെ പറയുന്നത് മലപ്പുറത്തിനും മുസ്ലിം സമുദായത്തിനും എതിരാണെന്ന് പറയാനാവില്ലെന്നും വി പി അനില്‍ പറഞ്ഞു.

വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കുറിച്ച് വെള്ളാപ്പള്ളി പറഞ്ഞതിനോട് ലീഗ് മറുപടി പറയണം. വെള്ളാപ്പള്ളി എന്നാണ് യുഡിഎഫിന് അലര്‍ജി ആയതെന്നും വി പി അനില്‍ പറഞ്ഞു.

യുഡിഎഫിന്റെ കാലത്തു ന്യുനപക്ഷ സംരക്ഷണ കമ്മറ്റിയുടെ നേതാവ് ആയിരുന്നു വെള്ളാപ്പള്ളി. ലീഗ് നേതാക്കളും ആ കമ്മറ്റിയില്‍ ഉണ്ടായിരുന്നുവെന്നും വി പി അനില്‍ പറഞ്ഞു.

Content Highlights: V P Anil said the party cannot agree with all statements made by Vellappally Natesan

To advertise here,contact us