കല്പ്പറ്റ: പുല്പ്പള്ളിയില് ആസിഡ് ആക്രമണത്തില് 14കാരിക്ക് ഗുരുതരമായി പൊള്ളലേറ്റു. ഒരു കണ്ണിന് ഭാഗീകമായി കാഴ്ച്ച നഷ്ടപ്പെട്ടതായാണ് വിവരം. മരകാവ് പ്രിയദര്ശിനി ഉന്നതിയിലെ മണികണ്ഠന്റെ മകള് മഹാലക്ഷ്മിയാണ് ആക്രമണത്തിന് ഇരയായത്. സംഭവത്തില് അയല്വാസിയായ രാജു ജോസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകീട്ടായിരുന്നു സംഭവം.
സ്റ്റുഡന്റ് പൊലീസ് കേഡറ്റില് പ്രവര്ത്തിക്കുന്ന പെൺകുട്ടിയോട് രാജു ജോസ് യൂണിഫോം തരണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല് പെണ്കുട്ടി അതിന് തയ്യാറായില്ല. ഇതാണ് പ്രകോപനത്തിന് കാരണമായത് എന്നാണ് മനസിലാക്കാന് കഴിയുന്നത്. പ്രതിക്ക് മാനസിക വെല്ലുവിളിയുള്ളതായി സംശയിക്കുന്നുവെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
ആക്രമണത്തില് പെണ്കുട്ടിയുടെ കണ്ണുകള്ക്കടക്കം ഗുരുതരമായി പരിക്കേറ്റു. മാനന്തവാടി മെഡിക്കല് കോളേജില് പ്രവേശിപ്പിച്ചെങ്കിലും പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡി. കോളേജിലേക്ക് പെണ്കുട്ടിയെ മാറ്റി.
Content Highlight; A 14-year-old girl was injured in an acid attack in Pulpally, and a neighbor has been arrested in connection with the incident.