മലപ്പുറം കരുവാരക്കുണ്ടിൽ നിന്ന് കാണാതായ 14കാരി റെയിൽവെ ട്രാക്കിന് സമീപം മരിച്ച നിലയിൽ;ദുരൂഹത സംശയിച്ച് പൊലീസ്

പെൺകുട്ടിയെ കാണാനില്ലെന്ന് കുടുംബം പരാതി നൽകിയിരുന്നു

കരുവാരക്കുണ്ട്: മലപ്പുറം കരുവാരക്കുണ്ടിൽ നിന്ന് കാണാതായ 14കാരിയുടെ മൃതദേഹം റെയിൽവെ ട്രാക്കിന് സമീപത്തുനിന്ന് കണ്ടെത്തി. പാണ്ടിക്കാട് തൊടിയപ്പുലം റെയിൽവെ ട്രാക്കിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി. സംഭവത്തിൽ ദുരൂഹയുള്ളതായി പൊലീസ് സൂചിപ്പിച്ചു.

കരുവാരക്കുണ്ട് സ്വദേശിയുടെ മകളായ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ് മരിച്ചത്. കുട്ടിയെ കാണാനില്ലെന്ന് കുടുംബം പരാതി നൽകിയിരുന്നു. ഇതിൽ അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. വണ്ടൂരിനും പാണ്ടിക്കാടിനും ഇടയിലുള്ള റെയിൽവെ സ്റ്റേഷനാണ് തൊടിയപ്പുലം. മൃതദേഹം കണ്ട നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. കുട്ടിയുടെ ശരീരത്തിൽ മുറിവേറ്റ പാടുകളുണ്ടെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ 16 കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം കാണിച്ചുകൊടുത്തത് 16കാരനായിരുന്നു. കുട്ടിയെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

Content Highlights: girl who went missing from Karuvarakundu was found on the railway track at thodiyapulam

To advertise here,contact us