പുൽപ്പള്ളി: വയനാട് പുൽപ്പള്ളിയിൽ പുള്ളിമാനിനെ വേട്ടയാടിയ സംഭവത്തിൽ കോൺഗ്രസ് നേതാക്കൾ പിടിയിൽ. ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ ചീയമ്പം ചെറിയ കുരിശ് ഭാഗത്താണ് സംഭവം. കോൺഗ്രസ് പുൽപ്പള്ളി മണ്ഡലം വൈസ് പ്രസിഡന്റ് എൽദോസ് കണിയാംകുടി, മീനങ്ങാടി ബ്ലോക്ക് ജനറൽ സെക്രട്ടറി റജി പുളിങ്കുന്നേൽ, ജോസ് മാത്യു, സിബി പുറത്തോട്ട് ഉൾപ്പെടെ നാലുപേരാണ് അറസ്റ്റിലായത്. പ്രതികളിൽ നിന്ന് നാടൻ തോക്കും തിരകളും പിടിച്ചെടുത്തു. രണ്ട് പുള്ളിമാനുകളുടെ ജഡങ്ങളും കണ്ടെത്തി.
രാത്രി പട്രോളിങ്ങിനിടെ വെടിയൊച്ച കേട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് നായാട്ട് സംഘം പിടിയിലായത്. ഓടി രക്ഷപ്പെട്ട ഒരാൾക്കായി വനം വകുപ്പ് അന്വേഷണം ഊർജ്ജിതമാക്കി.
Content Highlights: Congress leaders arrested in connection with the incident of hunting a deer in Pulpally