പാലക്കാട്: മംഗലംഡാം തളികകല്ല് ആദിവാസി ഉന്നതിയിൽ അയൽവാസിയുടെ വെട്ടേറ്റ് കുടുംബനാഥൻ കൊല്ലപ്പെട്ടു. തളികക്കല്ല് ഉന്നതിയിലെ രാജാമണി (47) യാണ് മരിച്ചത്. അയൽവാസിയായ രാഹുലെന്ന യുവാവാണ് കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി ഒൻപത് മണിയോടെ ആയിരുന്നു സംഭവം.
തളികല്ലിലെ വീടിനു സമീപം വെച്ച് രാജാമണിയെ കൊടുവാൾ കൊണ്ട് യുവാവ് വെട്ടി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം. രാജാമണിയുടെ മകളും രാഹുലും തമ്മിലുള്ള ബന്ധം ചോദ്യം ചെയ്തതാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് മംഗലംഡാം പൊലീസ് പറഞ്ഞു.
സംഭവത്തിന് ശേഷം കടന്നുകളഞ്ഞ പ്രതിക്കായുള്ള തിരച്ചിൽ തുടരുകയാണ്. രാജാമണിയുടെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Content Highlights: 47 year old man killed in a neighbour’s attack at palakkad