വോട്ടെടുപ്പിന് മുമ്പേ എസ്എഫ്‌ഐക്ക് മുന്നേറ്റം; ആലപ്പുഴയില്‍ മൂന്ന് ഐടിഐകളിൽ എതിരില്ലാതെ വിജയിച്ചു

ജില്ലയിലെ ആറ് ഐടിഐകളില്‍ മൂന്നിടത്തും എസ്എഫ്‌ഐ എതിരില്ലാതെ വിജയിച്ചു

ആലപ്പുഴ: ആലപ്പുഴയില്‍ വീണ്ടും കെഎസ്‌യുവിന് തിരിച്ചടി. ഐടിഐയിലേയ്ക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് മുമ്പേ എതിരില്ലാതെ വിജയിച്ച് എസ്എഫ്ഐ. ജില്ലയിലെ ആറ് ഐടിഐകളില്‍ മൂന്നിടത്തും എസ്എഫ്‌ഐ എതിരില്ലാതെ വിജയിച്ചു.

വയലാര്‍, തോട്ടപ്പള്ളി, ചെങ്ങന്നൂര്‍ വനിത ഐടിഐകളിലാണ് എസ്എഫ്ഐ എതിരില്ലാതെ വിജയിച്ചത്. നേരത്തെ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കെഎസ്‌യു നോമിനേഷന്‍ കൊടുക്കാതിരുന്നത് വലിയ ചര്‍ച്ച ആയിരുന്നു.

അലപ്പുഴയ്ക്ക് പുറമെ എറണാകുളം ജില്ലയിലെ മരട് സര്‍ക്കാര്‍ ഐടിഐയിലും എസ്എഫ്‌ഐ എതിരില്ലാതെ വിജയിച്ചു. മലപ്പുറം എടപ്പാൾ സർക്കാർ ഐടിഐ, വാഴക്കാട് ഐടിഐ, നിലമ്പൂർ ഐടിഐ, പെരിന്തൽമണ്ണ വനിത ഐടിഐ എന്നിവിടങ്ങളിലും എസ്എഫ്ഐ എതിരില്ലാതെ വിജയിച്ചു.

Content Highlights: alappuzha iti election sfi wins

To advertise here,contact us