പാലക്കാട്: ചിറ്റൂരില് ബന്ധുവിന്റെ കുത്തേറ്റ് യുവാവ് മരിച്ചു. പൊല്പ്പുള്ളി സ്വദേശി ശരത്(35) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. പ്രതി വേര്കോലി സ്വദേശി പ്രമോദിനെ പൊലീസ് പിടികൂടി. പൊല്പ്പുള്ളി കെവിഎം സ്കൂളിന് മുന്നില് വച്ചാണ് കൊലപാതകം നടന്നത്.
പ്രമോദിന്റെ ഭാര്യയുടെ സഹോദരി ഭര്ത്താവാണ് കൊല്ലപ്പെട്ട ശരത്. കുടുംബ പ്രശ്നത്തെ തുടര്ന്നായിരുന്നു കൊലപാതകം. സ്കൂളിന് മുന്നിലെ റോഡില് വച്ച് കയ്യിലുണ്ടായിരുന്ന താക്കോല് ഉപയോഗിച്ച് പ്രതി ശരത്തിന്റെ കഴുത്തില് കുത്തി പരിക്കേല്പ്പിക്കുകയായിരുന്നു. ഉടന് പാലക്കാട് ജില്ലാ ആശുപത്രിയില് എത്തിച്ചെങ്കിലും ഏഴുമണിയോടെ മരിച്ചു.
Content Highlights: relative stabs youth to death in chittur