കോട്ടയം: ഇന്ത്യയുടെ ഭരണഘടന അനുസരിച്ച് ജീവിച്ചാൽ രാജ്യത്ത് ശാന്തിയും സമാധാനവും പുലരുമെന്ന് കേരള മുസ്ലിം ജമാഅത്ത് പ്രസിഡൻ്റ് എ പി അബൂബക്കർ മുസ്ലിയാർ. മനുഷ്യരെ തമ്മിൽ അകറ്റാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും കാന്തപുരം പറഞ്ഞു. മുസ്ലിം ജമാഅത്ത് സംഘടിപ്പിച്ച 'മനുഷ്യർക്കൊപ്പം' കേരള യാത്രക്ക് കോട്ടയം തിരുനക്കരയിൽ നൽകിയ സ്വീകരണത്തിലാണ് അദ്ദേഹത്തിൻ്റെ പ്രതികരണം.
മതങ്ങളായാലും സമൂഹങ്ങളായാലും പരസ്പരം ആക്രമിക്കാൻ പാടില്ലെന്നും കാന്തപുരം പറഞ്ഞു. എന്നാൽ ഇപ്പോൾ അതും ഇല്ലാതായിരിക്കുന്നു. ചില ശക്തികൾ എല്ലാ വഴികളിലൂടെയും മനുഷ്യരെ പരസ്പരം അകറ്റാനും വിദ്വേഷം പ്രചരിപ്പിക്കാനും നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും കാന്തപുരം അഭിപ്രായപ്പെട്ടു.
കാന്തപുരത്തിൻ്റെ നിലപാടിനെ പിന്തുണച്ച് മന്ത്രി വി എൻ വാസവനും പ്രസംഗിച്ചു. രാജ്യത്തിന്റെ ഭരണഘടന ഉറപ്പുനൽകുന്ന മൂല്യങ്ങൾക്കും മതനിരപേക്ഷതയ്ക്കും ഫെഡറലിസത്തിനും നേരെ കടുത്ത വെല്ലുവിളി ഉയരുന്ന സന്ദർഭത്തിൽ മനുഷ്യർക്കൊപ്പം നിൽക്കുകയെന്ന സന്ദേശം ഏറെ പ്രസക്തമാണെന്ന് മന്ത്രി വി എൻ വാസവൻ അഭിപ്രായപ്പെട്ടു.
Content Highlights: Kanthapuram A.P. Aboobacker Musliyar said that peace and harmony will prevail in the country if people live according to the Constitution