മോദി 23ന് തിരുവനന്തപുരത്തേക്ക്; നഗരവികസന രേഖ പ്രഖ്യാപിക്കാൻ പ്രധാനമന്ത്രി നേരിട്ടെത്തുമെന്ന് സൂചന

തിരുവനന്തപുരം കോർപറേഷൻ്റെ നഗരവികസന രേഖ പ്രഖ്യാപിക്കാൻ 23ന് പ്രധാനമന്ത്രി എത്തിയേക്കും

തിരുവനന്തപുരം: തിരുവനന്തപുരം നഗരവികസന രേഖ പ്രഖ്യാപിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 23ന് എത്തുമെന്ന് റിപ്പോർട്ട്. കോർപറേഷൻ ഭരണം കിട്ടിയാൽ നഗരവികസന രേഖ പ്രഖ്യാപിക്കാൻ മോദി എത്തുമെന്ന് തിരഞ്ഞെടുപ്പിനു മുൻപുതന്നെ സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ അറിയിച്ചിരുന്നു.

ജനുവരി 28ന് പാർലമെൻ്റ് സമ്മേളനം ആരംഭിക്കുന്നതോടെ പ്രധാനമന്ത്രിയുടെ സന്ദർശനം നീണ്ടുപോകും. അതിനാൽ ജനുവരി 23ന് മോദിയെ കൊണ്ടുവരാൻ ബിജെപി ശ്രമിക്കുന്നുവെന്നാണ് റിപ്പോർട്ട്. നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിന് വേണ്ടിയുള്ള ബിജെപിയുടെ 'മിഷൻ 2026' പദ്ധതിയും പ്രധാനമന്ത്രി തിരുവനന്തപുരത്ത് പ്രഖ്യാപിച്ചേക്കും. കഴിഞ്ഞ തിങ്കളാഴ്‌ച തിരുവനന്തപുരത്ത് നടന്ന ബിജെപിയുടെ തദ്ദേശ തിരഞ്ഞെടുപ്പ് വിജയാഘോഷത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എത്തിയിരുന്നു.

Content Highlights: The Prime Minister is expected to visit Thiruvananthapuram on the 23rd

To advertise here,contact us