'കേരള' വേണ്ട സംസ്ഥാനത്തിന്‍റെ പേര് 'കേരളം' എന്നാക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് രാജീവ് ചന്ദ്രശേഖർ

സംസ്‌ഥാനത്തിന്റെ പേര് 'കേരളം' എന്നാക്കുന്നതിന് പ്രധാനമന്ത്രി ഇടപെടണമെന്നും കത്തിൽ ബിജെപി അധ്യക്ഷൻ ആവശ്യപ്പെട്ടു

തിരുവനന്തപുരം: സംസ്‌ഥാനത്തിന്റെ പേര് കേരള മാറ്റി 'കേരളം' എന്നാക്കുന്നതിൽ പ്രധാനമന്ത്രിയുടെ പിന്തുണയും ഇടപെടലും തേടി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ കത്തയച്ചു. സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാക്കുന്നതിനായി 2024 ജൂണിൽ കേരള നിയമസഭ പാസ്സാക്കിയ പ്രമേയത്തെ ബിജെപി അനുകൂലിക്കുന്നതായും രാജീവ് ചന്ദ്രശേഖർ കത്തിൽ പരാമർശിച്ചു. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനെ കത്തിലൂടെ അറിയിച്ചതായും രാജീവ് ചന്ദ്രശേഖർ കത്തിലൂടെ അറിയിച്ചു.

1,000 വർഷത്തെ പാരമ്പര്യവും പൈതൃകയും സംസ്കാരവും ഉൾകൊള്ളുന്ന സംസ്ഥാനമാണ് കേരളം. കേരളത്തിന്റെ പാരമ്പര്യവും ഭാഷാസംസ്കാരവും സംരക്ഷിക്കുന്ന നയമാണ് ബിജെപിക്കുള്ളത്. ഒരു 'വികസിത സുരക്ഷിത കേരളം' നിർമ്മിക്കുന്നതിന് എല്ലാ രാഷ്ട്രീയ പാർട്ടികളൂം സന്നദ്ധരാകും എന്ന് താൻ കരുതുന്നതായും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. മതാടിസ്ഥാനത്തിൽ 'കൂടുതൽ ജില്ലകൾ' വേണമെന്ന് പറയുന്ന പ്രവണതകൾക്കെതിരെ നിന്നുകൊണ്ട് മലയാളികളുടെ ഭാവിയും അഭിവൃദ്ധിയും ഉറപ്പാക്കണമെന്നും രാജീവ് ചന്ദ്രശേഖർ കത്തിലൂടെ ആവശ്യപ്പെട്ടു.

Content Highlights: Rajeev Chandrasekhar has asked Prime Minister Narendra Modi to intervene in renaming the State of Kerala as Keralam through a letter.

To advertise here,contact us