കടയ്ക്കാവൂരിലെ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പ്; എല്‍ഡിഎഫ് അംഗത്തിന് ബിജെപി പിന്തുണ, വിജയം

നറുക്കെടുപ്പില്‍ എല്‍ഡിഎഫ് വിജയിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം കടയ്ക്കാവൂര്‍ ഗ്രാമപഞ്ചായത്തിലെ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് അംഗത്തെ പിന്തുണച്ച് ബിജെപി. തുടര്‍ന്ന് നടത്തിയ നറുക്കെടുപ്പില്‍ എല്‍ഡിഎഫ് വിജയിച്ചു. രണ്ട് അംഗങ്ങളുണ്ടായിരുന്ന യുഡിഎഫിന് ആയിരുന്നു നേരത്തെ മേല്‍ക്കൈ. എന്നാല്‍ ബിജെപി പിന്തുണച്ചതോടെ എല്‍ഡിഎഫിനും രണ്ട് പേരുടെ പിന്തുണ ലഭിച്ചു. പിന്നാലെ നറുക്കെടുപ്പിലേക്ക് പോവുകയായിരുന്നു. എല്‍ഡിഎഫിലെ ശ്രീലത സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ടു.

Content Highlights: Thiruvananthapuram kadakkavoor election LDF Get BJP Support

To advertise here,contact us