കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ എസ്എഫ്ഐ തേരോട്ടം; മുഴുവന്‍ സീറ്റിലും എതിരില്ലാതെ വിജയം

ആകെയുള്ള ഏഴ് സീറ്റും എസ്എഫ്ഐ എതിരില്ലാതെ നേടി

കൊച്ചി: കാലടി സംസ്‌കൃത സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടി എസ്എഫ്ഐ. ആകെയുള്ള ഏഴ് സീറ്റും എസ്എഫ്ഐ എതിരില്ലാതെ നേടി.

കെ യു നികുഞ്ജന്‍ ചെയര്‍പേഴ്സണും അപ്സര എസ് ജയരാജന്‍ വൈസ് ചെയര്‍പേഴ്സണുമാകും. കെ എല്‍ അതുല്യ (ജനറല്‍ സെക്രട്ടറി), പി എസ് അര്‍ച്ചന, എം സി ഷിഫ്ന (ജോയിന്റ് സെക്രട്ടറിമാര്‍), സി പി ശ്രദ്ധ, ദേവിക രാജു (എക്സിക്യൂട്ടീവ്) എന്നിങ്ങനെയാണ് വിജയിച്ചത്. തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ തന്നെ 20 യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ സീറ്റുകളില്‍ 17-ഉം നേടി എസ്എഫ്ഐ വിജയം ഉറപ്പിച്ചിരുന്നു.

Content Highlights: SFI victory in the Kalady Sanskrit University union election

To advertise here,contact us