എനിക്ക് ബിജെപി മെമ്പര്‍ഷിപ്പ് ഇല്ല, ഞാന്‍ ബിജെപി നേതാവും അല്ല: ടി പി സെന്‍കുമാര്‍

താന്‍ ബിജെപി നേതാവല്ലെന്ന് പലതവണ വ്യക്തമാക്കിയതാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു

കൊച്ചി: തനിക്ക് ബിജെപി മെമ്പര്‍ഷിപ്പ് ഇല്ലെന്നും താന്‍ ബിജെപി നേതാവല്ലെന്നും മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍. തന്നെ സംബന്ധിച്ച എന്ത് വാര്‍ത്ത കൊടുത്താലും അതില്‍ ബിജെപി നേതാവ് സെന്‍കുമാര്‍ എന്നD കാണുന്നുവെന്നും താന്‍ ബിജെപി നേതാവല്ലെന്ന് പലതവണ വ്യക്തമാക്കിയതാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

സെന്‍കുമാറിന്റെ ഫേസ്ബുക്ക് കുറിപ്പ്

മാധ്യമങ്ങളോടാണ്…എന്നെ സംബന്ധിച്ചുള്ള എന്ത് വാര്‍ത്ത നിങ്ങള്‍ കൊടുത്താലും അതില്‍''ബിജെപി നേതാവ് സെന്‍കുമാര്‍ ' ? എന്ന് പറയുന്നത് കാണുന്നു.എനിക്ക് ബിജെപി മെമ്പര്‍ഷിപ്പ് ഇല്ല ,ഞാന്‍ ബിജെപി നേതാവും അല്ല.ഇത് പല തവണ ഞാന്‍ വ്യക്തമാക്കിയതാണ്.മെമ്പര്‍ഷിപ്പ് എടുക്കുമ്പോള്‍ നിങ്ങള്‍ അറിയും.അതുവരെ ക്ഷമിക്കുക ??അതുവരെ ടിപി സെന്‍കുമാര്‍ എന്ന് മാത്രം അഭിസംബൊധന ചെയ്താല്‍ വലിയ ഉപകാരം. ?എന്ന് ,സ്‌നേഹപൂര്‍വ്വംടിപി സെന്‍കുമാര്‍

അതേസമയം, ശബരിമല തന്ത്രി കണ്ഠര് രാജീവരരുടെ അറസ്റ്റ് ദുഃഖകരവും എന്നാല്‍ അനിവാര്യവുമാണെന്ന് ടിപി സെന്‍കുമാര്‍ പ്രതികരിച്ചു. അയ്യപ്പന്റെ പിതൃ തുല്യമായ സ്ഥാനത്ത് നിൽക്കുന്ന തന്ത്രി കുടുംബത്തിലെ ഒരാളുടെ അറസ്റ്റ് ദുഃഖകരമാണ്. എന്നാൽ 2019 മുതൽ ഇന്നുവരെ അവിടെ നടന്ന അനിഷ്ട സംഭവങ്ങൾ ആരെയും അറിയിക്കാതിരുന്നതുതന്നെ കുറ്റകരമാണെന്നും ടിപി സെൻകുമാർ കുറിച്ചിരുന്നു. ദൈവികമായി മാത്രം ചിന്തിക്കേണ്ടവർ ഇഹലോകത്തിൽ ആസക്തരാകുമ്പോൾ ഇങ്ങനെയെല്ലാം ഭവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights:

To advertise here,contact us