'ലൈംഗിക വൈകൃതനായ അയാൾ രാജിവെക്കണമെന്ന് എന്തുകൊണ്ട് ആവശ്യപ്പെടുന്നില്ല?'; കോൺഗ്രസിനും ലീഗിനുമെതിരെ സി ഷുക്കൂർ

'അയാളോട് രാജി ആവശ്യപ്പെടാനുള്ള രാഷ്ട്രീയവും ധാര്‍മ്മികവുമായ ഉത്തരവാദിത്വം യുഡിഎഫിനുണ്ട്'

കാസര്‍കോട്: ലൈംഗിക വൈകൃതനായ രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെക്കണമെന്ന് കോണ്‍ഗ്രസ് എന്തുകൊണ്ട് ആവശ്യപ്പെടുന്നില്ലെന്ന് അഭിഭാഷകന്‍ സി ഷുക്കൂര്‍. ധാര്‍മികതയുടെ മൊത്ത കച്ചവടക്കാരായ ലീഗ് എന്തുകൊണ്ടാണ് രാജി ആവശ്യപ്പെടാത്തതെന്നും സി ഷക്കൂര്‍ ചോദിച്ചു. അയാള്‍ ഒറ്റയ്ക്കല്ല, അയാള്‍ യുഡിഎഫ് രാഷ്ട്രീയത്തിന്റെ പ്രതീകമാണ്. അയാളോട് രാജി ആവശ്യപ്പെടാനുള്ള രാഷ്ട്രീയവും ധാര്‍മ്മികവുമായ ഉത്തരവാദിത്വം യുഡിഎഫിനുണ്ട്, പ്രത്യേകിച്ചും കോണ്‍ഗ്രസ് പാര്‍ട്ടിക്കുണ്ടെന്നും സി ഷുക്കൂര്‍ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഷുക്കൂറിൻ്റെ പ്രതികരണം.

പാലക്കാട്ടെ ജനങ്ങള്‍ക്ക് മേല്‍ ഒരു ലൈംഗിക വൈകൃതനെ അടിച്ചേല്‍പിച്ച വി ഡി സതീശനും ഷാഫി പറമ്പിലിനും ടീം യുഡിഎഫിനും കൈ കഴുകി മാറി നില്‍ക്കാന്‍ കഴില്ല. അയാളെ രാജിവെപ്പിക്കുക എന്നത് യുഡിഎഫിന്റെ കടമയാണ്. നിങ്ങളാണ് ആ ലൈംഗിത വൈകൃതനെ പാലക്കാട്ടെ നല്ല മനുഷ്യരുടെ തലയില്‍ കെട്ടിവെച്ചത്. ആ കടമ നിങ്ങള്‍ നിര്‍വ്വഹിക്കുന്നില്ലെങ്കില്‍, ഒരു ലൈംഗിക വൈകൃതന് എംഎല്‍എ പദവി നല്‍കി ആദരിച്ചെന്ന കറ നിങ്ങളുടെ അലക്കി തേച്ച ഖദര്‍ കുപ്പായത്തില്‍ കാലാകാലം ഒട്ടി നില്‍ക്കുമെന്ന കാര്യം ഉറപ്പാണെന്നും സി ഷുക്കൂര്‍ കൂട്ടിച്ചേര്‍ത്തു.

സി ഷുക്കൂർ പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം;

അയാൾ കോൺഗ്രസ് ചിഹ്നത്തിൽ മത്സരിച്ചാണ് എംഎൽഎ ആയത്, അതും ചരിത്ര ഭൂരിപക്ഷത്തിൽ. പത്തനംതിട്ട ജില്ലക്കാരനായ അയാളെ പാലക്കാട്ട് എത്തിച്ചതും നിയമ സഭയിലേക്ക് മത്സരിപ്പിച്ചതും ഭാവിയിലേക്കുള്ള നിക്ഷേപമാണെന്നു വിശേഷിപ്പിച്ചതും വടകരയിൽ ശൈലജ ടീച്ചറെ ഒന്നര ലക്ഷം വോട്ടിനു തോൽപിച്ച ഷാഫിക്കയാണ്. അയാൾ വി ഡി സതീശൻ്റെയും ഷാഫി പറമ്പിലിൻ്റെയും നോമിനിയാണ്. അയാൾക്കെതിരെ ആദ്യ ആരോപണം വന്നപ്പോൾ കോൺഗ്രസ്സ് സസ്പെൻ്റ് ചെയ്തു. അയാളുടെ മുൻകൂർ ജാമ്യം ആദ്യ കേസിൽ തള്ളിയപ്പോൾ അയാളെ പാർട്ടിയിൽ നിന്നും പുറത്താക്കി.

പിന്നീട് രണ്ടാമത്തെ എഫ്ഐആറും വന്നു. തിരുവനന്തപുരത്തെ നീതി ദേവത അയാൾക്ക് മുൻകൂർ ജാമ്യം നൽകി. പിന്നീടും അയാൾ സജീവ കോൺഗ്രസുകാരനായി. യുഡിഎഫുകാർ ഒരു ഉളുപ്പുമില്ലാതെ ആ ലൈംഗിക വൈകൃതനെ ബൊക്കെ നൽകി സ്വീകരിക്കുന്നതും നമ്മൾ കണ്ടു.പിന്നീട് ലീഗ് അയാൾക്ക് വേദി നൽകി ആദരിച്ചു. ഇന്നു മൂന്നാമത്തെ ബലാത്സംഗ കേസിൽ അയാളെ പോലീസ് അറസ്റ്റു ചെയ്തു. അയാൾ ജയിലിലായി.

ലൈംഗിക വൈകൃതനായ അയാൾ രാജി വെക്കണമെന്ന് എന്തു കൊണ്ടാണ് കോൺഗ്രസ് ആവശ്യപ്പെടാത്തത്? ധാർമ്മികയുടെ മൊത്ത കച്ചവടക്കാരായ ലീഗ് എന്തുകൊണ്ട് അയാളുടെ രാജി ആവശ്യപ്പെടുന്നില്ല? അയാൾ ഒറ്റയ്ക്കല്ല, അയാൾ യുഡിഎഫ് രാഷ്ട്രീയത്തിൻ്റെ പ്രതീകമാണ്.

അയാളോട് രാജി ആവശ്യപ്പെടാനുള്ള രാഷ്ട്രീയവും ധാർമ്മികവുമായ ഉത്തരവാദിത്വം യുഡിഎഫിനുണ്ട്, പ്രത്യേകിച്ച് കോൺഗ്രസ് പാർട്ടിക്കുണ്ട്. പാലക്കാട്ടെ ജനങ്ങൾക്ക് മേൽ ഒരു ലൈംഗിക വൈകൃതനെ അടിച്ചേൽപിച്ച വിഡി സതീശനും ഷാഫി പറമ്പിലിനും ടീം യുഡിഎഫിനും കൈ കഴുകി മാറി നിൽക്കുവാൻ കഴില്ല.

അയാളെ രാജിവെപ്പിക്കുക എന്നത് യുഡിഎഫിൻ്റെ രാഷ്ട്രീയ ധാർമ്മിക കടമയാണ്. നിങ്ങളാണ് ആ ലൈംഗിത വൈകൃതന്നെ പാലക്കാട്ടെ നല്ല മനുഷ്യരുടെ തലയിൽ കെട്ടി വെച്ചത്. ആ കടമ നിങ്ങൾ നിർവ്വഹിക്കുന്നില്ലെങ്കിൽ , ഒരു ലൈംഗിക വൈകൃതന് എംഎൽഎ പദവി നൽകി ആദരിച്ചെന്ന കറ, നിങ്ങളുടെ അലക്കി തേച്ച ഖദർ കുപ്പായത്തിൽ കാലാകാലം ഒട്ടി നിൽക്കും തീർച്ച.

Content Highlight; Why not demand Rahul’s resignation? C Shukoor targets Congress and League

To advertise here,contact us