തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അറസ്റ്റിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി എ എ റഹീം എംപി. മാലാഖ കുഞ്ഞുങ്ങൾ ക്ഷമിക്കട്ടെയെന്നും ഒരിക്കൽ കൂടി പറയട്ടെ കുഞ്ഞുങ്ങളുടെ ശവപ്പെട്ടികൾക്കാണ് ഏറ്റവും കനമെന്നും റഹീം കുറിച്ചു. അമ്മയെ ചതിച്ച് ഗർഭത്തിലെ കുഞ്ഞിനെ കൊന്നവനാണ് ഏറ്റവും ക്രൂരനെന്നും കുറിപ്പിലുണ്ട്.
'മാലാഖ കുഞ്ഞുങ്ങൾ ക്ഷമിക്കട്ടെ. ഒരിക്കൽക്കൂടി പറയട്ടെ, കുഞ്ഞുങ്ങളുടെ ശവപ്പെട്ടികൾക്കാണ് ഏറ്റവും കനം. അമ്മയെ ചതിച്ച് ഗർഭത്തിലെ കുഞ്ഞിനെ കൊന്നവനാണ് ഏറ്റവും ക്രൂരൻ' എന്നാണ് റഹീമിന്റെ കുറിപ്പ്.
മൂന്നാമത്തെ ബലാത്സംഗ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് എ എ റഹീമിന്റെ പരോക്ഷ വിമർശന പോസ്റ്റ്. രാഹുലിനെതിരായ മൂന്ന് പരാതികളിലും നിർബന്ധിത ഗർഭച്ഛിദ്രം അതിജീവിതകൾ ഉന്നയിച്ചിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിനെ ഇന്നലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പാലക്കാട്ടെ ഹോട്ടലിൽവെച്ച് രാത്രി 12.30നായിരുന്നുകസ്റ്റഡിയിലെടുക്കൽ, പിന്നാലെ പത്തനംതിട്ട എ ആർ ക്യാമ്പിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. രാഹുലിനെതിരായ മൂന്നാമത്തെ പരാതിയിലായിരുന്നു അറസ്റ്റ്. മറ്റ് രണ്ടു കേസുകളിലും കോടതി അറസ്റ്റ് തടഞ്ഞിരുന്നു.
Content Highlights : AA Rahim reaction in the contest of Rahul Mamkootathil arrest