കണ്ണൂർ: കണ്ണൂർ നിയമസഭാ സീറ്റിൽ കടന്നപ്പള്ളി രാമചന്ദ്രൻ തന്നെ എൽഡിഎഫ് സ്ഥാനാർത്ഥിയാകും. മണ്ഡലം ഏറ്റെടുക്കണമെന്ന് സിപിഐഎം ആലോചിച്ചെങ്കിലും മണ്ഡലം സിപിഐഎം ഏറ്റെടുക്കില്ല. യുഡിഎഫിന് മേധാവിത്വമുള്ള മണ്ഡലം കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പിലും നിലനിർത്താനായതിൽ കടന്നപ്പള്ളിയുടെ വ്യക്തിപരമായ സ്വാധീനം പ്രധാന ഘടകമാണെന്ന് സിപിഐഎം വിലയിരുത്തുന്നത്. നിഷ്പക്ഷ വോട്ടുകൾ കടന്നപ്പള്ളി മാറിയാൽ നഷ്ടമാകുമെന്നും വിലയിരുത്തലുണ്ട്.
ഭരണവിരുദ്ധവികാരമുൾപ്പെടെയുള്ള പ്രതികൂല ഘടകങ്ങളെ കടന്നപ്പള്ളിയുടെ സ്വീകാര്യതകൊണ്ട് മറികടക്കാമെന്നാണ് കണക്കുകൂട്ടൽ. ഇതോടെ 26-ാം വയസ്സിൽ കാസർകോട് ലോക്സഭാ മണ്ഡലത്തിൽ ഇ കെ നായനാരെ വീഴ്ത്തിത്തുടങ്ങിയ കടന്നപ്പള്ളിയുടെ തിരഞ്ഞെടുപ്പങ്കം 82-ാം വയസ്സിലും തുടരാൻ വഴിയൊരുങ്ങുകയാണ്.
മൂന്നാം പിണറായി സർക്കാർ അധികാരത്തിൽ വരുമെന്നും സ്ഥാനാർത്ഥിത്വം മുന്നണി തീരുമാനിക്കട്ടെ എന്നും കടന്നപ്പള്ളി രാമചന്ദ്രൻ റിപ്പോർട്ടറിനോട് പറഞ്ഞു. പിണറായി കേരളത്തിന്റെ രക്ഷകനെന്നും കടന്നപ്പള്ളി റിപ്പോർട്ടറിനോട് വ്യക്തമാക്കി.
Content Highlight : Kadannappally is the same in Kannur; Kadannappally Ramachandran will be the LDF candidate for the assembly seat