കോഴിക്കോട്: ഗേ ഡേറ്റിംഗ് ആപ്പിലൂടെ വീണ്ടും തട്ടിപ്പ്. കോഴിക്കോട് സ്വദേശിയുടെ സ്വർണ്ണവും പണവും കവർന്ന കേസിൽ തെലങ്കാന സ്വദേശിയെ കോഴിക്കോട് ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. തെലങ്കാന കൊണ്ടാപ്പൂർ സ്വദേശി നാരായണ റാകൻചിറപ്പു എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.
ആപ്പിലൂടെ പരിചയമുണ്ടാക്കി കോഴിക്കോട് സ്വദേശിയുടെ സ്വർണ്ണവും പണവും കവർന്ന കേസിലാണ് ഇയാൾ അറസ്റ്റിലായത്. ആപ്പിലൂടെ പരിചയമുണ്ടാക്കി ഇയാൾ കോഴിക്കോട് എത്തുകയായിരുന്നു. പരിചയപ്പെട്ട വ്യക്തിയോടൊപ്പം കോഴിക്കോട് മുറിയെടുത്തു. ശേഷം ജ്യൂസിൽ മായം കലർത്തി ബോധം കെടുത്തിയെന്നും രണ്ട് പവൻ സ്വർണവും വെള്ളി അരഞ്ഞാണവും 5000 രൂപയും കവർന്നു. ATM കാർഡ് കവർന്ന് 2,40,000 രൂപ പിൻവലിച്ചുവെന്നും കോഴിക്കോട് സ്വദേശി പൊലീസ് പറഞ്ഞു. 2025 ഒക്ടോബർ 26ന് നടന്ന സംഭവത്തിന് ശേഷം പ്രതി രക്ഷപ്പെട്ടിരുന്നു. സമാന തട്ടിപ്പിനായി കഴിഞ്ഞ ദിവസം കണ്ണൂരിലെത്തിയപ്പോഴാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
Content Highlight : Another fraud through gay dating app. Kozhikode native robbed of gold and money Telangana native arrested by Kozhikode Town Police. The arrested person is Narayana Rakanchirappu, a native of Kondapur, Telangana.