ലോഡ്ജില്‍ യുവാവും യുവതിയും ജീവനൊടുക്കിയ നിലയില്‍

വിവാഹിതരായ ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

തിരുവനന്തപുരം: ലോഡ്ജില്‍ യുവാവും യുവതിയും ജീവനൊടുക്കിയ നിലയില്‍. വിതുരയിലാണ് സംഭവം നടന്നത്. മാരായമുട്ടം സ്വദേശി സുബിന്‍(28) ആര്യന്‍കോടി സ്വദേശിനി മഞ്ജു(31) എന്നിവരാണ് മരിച്ചത്.

വിവാഹിതരായ ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ബന്ധം ഇരുവരുടെയും വീട്ടില്‍ അറിഞ്ഞതില്‍ പ്രശ്‌നം ഉണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

Content Highlights: Young man and young woman found dead in lodge

To advertise here,contact us