ആലപ്പുഴ: ഹരിപ്പാട് ആറ് മാസം പ്രായമായ കുഞ്ഞുമായി ആനയുടെ മുന്നില് പാപ്പാന്റെ സാഹസം. ഇതിനിടെ ആനയുടെ കാലിനടുത്തേക്ക് വീണ കുഞ്ഞ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. രണ്ട് മാസം മുന്പ് പാപ്പാനെ കുത്തിക്കൊന്ന ആനയുടെ അടുത്തായിരുന്നു സാഹസം.
ഇതിന്റെ ദൃശ്യങ്ങള് സമൂഹമാധ്യമങ്ങളില് പ്രചരിക്കുന്നുണ്ട്. ആനയുടെ അടിയിലൂടെ പോകുന്നത് ഭയം മാറാനും ഭാഗ്യം വരാനും സഹായിക്കും എന്നാണ് വിശ്വാസം. ഇതുപ്രകാരം കുഞ്ഞിനെ ആനയുടെ അടിയിലൂടെ വലം വയ്ക്കുകയായിരുന്നു. ഇതിനിടെയാണ് ഹരിപ്പാട് സ്കന്ദന് എന്ന ആനയുടെ കാല് ചുവട്ടില് കുഞ്ഞ് വീണത്.
മദ്യ ലഹരിയിലായിരുന്നു കൈക്കുഞ്ഞുമായി ആന പാപ്പാന്റെ അഭ്യാസം. ഹരിപ്പാട് സ്കന്ദന്റെ പാപ്പാനായ കൊട്ടിയം അഭിലാഷ് ആണ് സ്വന്തം കുഞ്ഞുമായി സാഹസം കാണിച്ചത്.
Content Highlights: six-month-old baby on an elephant's trunk and fell down