ജിഫ്രി തങ്ങളെ സന്ദര്‍ശിച്ച് യൂത്ത് ലീഗ്, എംഎസ്എഫ് നേതാക്കള്‍

കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്നത് വോട്ടര്‍ പട്ടിക പരിഷ്‌കരണം മാത്രമല്ല, പൗരത്വ പരിശോധന തന്നെയാണെന്നും വോട്ടര്‍ പട്ടികയില്‍ പേര് ഉറപ്പിക്കാന്‍ കാമ്പയിന്‍ നടത്തണമെന്നും ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു.

മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളുമായി കൂടിക്കാഴ്ച നടത്തി യൂത്ത് ലീഗ്, എംഎസ്എഫ് ദേശീയ നേതാക്കള്‍. യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി ടി പി അഷ്‌റഫലി, സെക്രട്ടറി സി കെ ശാക്കിര്‍, എംഎസ്എഫ് ദേശീയ പ്രസിഡന്റ് പി വി അഹമ്മദ് സാജു എന്നിവരാണ് കൂടിക്കാഴ്ച നടത്തിയത്.

യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ 'ഷാന്‍ എ മില്ലത്' പ്രഖ്യാപനങ്ങള്‍ നടപ്പാക്കുന്നതിന് മുന്നോടിയായി പ്രമുഖ നേതാക്കളുടെ പിന്തുണ നേടുന്നതിന്റെ ഭാഗമായാണ് ജിഫ്രി തങ്ങളെ യൂത്ത് ലീഗ്, എംഎസ്എഫ് നേതാക്കള്‍ കണ്ടത്. അടുത്ത മാസം ആരംഭിക്കുന്ന ബുന്‍യാദ് കാമ്പയിന്‍, യുവഭാരത് യാത്ര, ഉത്തരേന്ത്യന്‍ യുവാക്കള്‍ക്കുള്ള തൊഴില്‍ പദ്ധതി 'ലൈഫ് ലിഫ്റ്റ്', ന്യൂനപക്ഷങ്ങളുടെയും സ്ഥാപനങ്ങളുടേയും സുരക്ഷിതത്വം തുടങ്ങിയവ നേതാക്കള്‍ വിശദീകരിച്ചു.

കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്നത് വോട്ടര്‍ പട്ടിക പരിഷ്‌കരണം മാത്രമല്ല, പൗരത്വ പരിശോധന തന്നെയാണെന്നും വോട്ടര്‍ പട്ടികയില്‍ പേര് ഉറപ്പിക്കാന്‍ കാമ്പയിന്‍ നടത്തണമെന്നും ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു.

Content Highlights: Youth League and MSF leaders visited Jifri Thangal as part of an organisational interaction.

To advertise here,contact us