തൃപ്പൂണിത്തുറയില്‍ എം സ്വരാജ് വീണ്ടും മത്സരിക്കാനിറങ്ങാന്‍ സാധ്യതയേറെ;രാജു പി നായരുടെ പേരും പരിഗണിച്ച് യുഡിഎഫ്

2011ല്‍ മണ്ഡല പുനര്‍നിര്‍ണയത്തോടെ എല്‍ഡിഎഫ് അനുകൂല മണ്ഡലമായി മാറിയ തൃപ്പൂണിത്തുറയില്‍ സിറ്റിംഗ് എംഎല്‍എയായ കെ ബാബുവിന്റെ ജനകീയതയാണ് പിന്നീട് 2 തവണകളിലും യുഡിഎഫിന് അനുകൂലമായത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറയില്‍ മത്സരം കടുക്കും. കരുത്തരെ ഇറക്കി കളം പിടിക്കാനാണ് മൂന്ന് മുന്നണികളും ശ്രമിക്കുന്നത്. കോണ്‍ഗ്രസിന് കെ ബാബു ഒഴികെ മറ്റൊരാലോചനയില്ലെങ്കിലും അദ്ദേഹം ഇക്കുറി മത്സരിക്കാനില്ലെന്ന നിലപാടിലാണ്. അതോടെ മറ്റ് പേരുകള്‍ പാര്‍ട്ടിയില്‍ സജീവമായി.

2011ല്‍ മണ്ഡല പുനര്‍നിര്‍ണയത്തോടെ എല്‍ഡിഎഫ് അനുകൂല മണ്ഡലമായി മാറിയ തൃപ്പൂണിത്തുറയില്‍ സിറ്റിംഗ് എംഎല്‍എയായ കെ ബാബുവിന്റെ ജനകീയതയാണ് പിന്നീട് 2 തവണകളിലും യുഡിഎഫിന് അനുകൂലമായത്. 2016ല്‍ സീറ്റ് നഷ്ടപ്പെട്ടതിന് കാരണമായതാകട്ടെ കോണ്‍ഗ്രസിന്റെ ആഭ്യന്തര പ്രശ്‌നങ്ങളും ന്യൂനപക്ഷ വോട്ടുകളുടെ ചോര്‍ച്ചയുമാണ്. കെ ബാബുവാണ് അനുയോജ്യനെന്ന കണക്കുകൂട്ടല്‍ പാര്‍ട്ടി നേതൃത്വത്തിനുണ്ടെങ്കിലും അദ്ദേഹം മത്സരിക്കാനില്ലെന്ന നിലപാടിലാണ് . അതോടെ സാധ്യത കല്പിക്കുന്നത് രാജു പി നായര്‍ക്കും നടനും സംവിധായകനുമായ രമേശ് പിഷാരടിക്കുമാണ്. സാമുദായിക സമവാക്യങ്ങള്‍ക്ക് പരിഗണന നല്‍കിയാല്‍ എം ലിജുവിന് സാധ്യത തെളിയും.

എല്‍ഡിഎഫില്‍ മുന്‍ എംഎല്‍എയും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ എം സ്വരാജ്, മുന്‍ മേയറും സംസ്ഥാന കമ്മിറ്റി അംഗവുമായ എം അനില്‍ കുമാറിന്റെ പേരുമാണ് സജീവമായിട്ടുള്ളത്. ബിജെപി മധ്യകേരളത്തിലെ പ്രധാന മണ്ഡലങ്ങളിലൊന്നായി കണക്കാക്കുന്ന തൃപ്പൂണിത്തുറയില്‍ പൊതു സ്വതന്ത്രനെയാണ് തേടുന്നത്. ടി പി സെന്‍കുമാറിനെയും മേജര്‍ രവിയേയും പരിഗണിക്കുന്നുണ്ട്. ഡോ കെ എസ് രാധാകൃഷ്ണന്‍,കെ വി എസ് ഹരിദാസ്,അഡ്വ ശിവശങ്കര്‍ എന്നിവരുടെ പേരുകളും പരിഗണനാ പട്ടികയിലുണ്ട്.

Content Highlights: m swaraj likely to contest again from tripunithura constituency

To advertise here,contact us