തിരുവനന്തപുരം: പൂജപ്പുരയിൽ ട്യൂഷൻ ക്ലാസിൽവെച്ച് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ അധ്യാപകൻ അറസ്റ്റിൽ. പ്ലസ് ടു വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കരിക്കകം സ്വദേശി സുബിൻ സ്റ്റെല്ലസാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ പോക്സോ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.
ഡിസംബർ 31 നായിരുന്നു സംഭവം. നാല് വർഷമായി പൂജപ്പുര കേന്ദ്രീകരിച്ച് ട്യൂഷൻ സെന്റർ നടത്തുന്നയാളാണ് സുബിൻ സ്റ്റെല്ലസ്. 17കാരി പഠനവുമായി ബന്ധപ്പെട്ട സംശയങ്ങൾ ചോദിക്കാനായി സുബിൻ സ്റ്റെല്ലസിനടുത്ത് എത്തിയതായിരുന്നു. മറ്റ് കുട്ടികൾ ക്ലാസ് കഴിഞ്ഞുപോയ നേരം ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. വീട്ടിലെത്തിയ കുട്ടി വിവരം പറഞ്ഞതിന് പിന്നാലെ പരാതി പൊലീസിൽ പരാതി നൽകുകയും രഹസ്യമൊഴി രേഖപ്പെടുത്തുകയുമായിരുന്നു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും
Content Highlights: Poojapura pocso case; tuition teacher subin stellas under arrest