'സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താന്‍ ശ്രമിച്ചു'; നേതാവിനെ പുറത്താക്കി കോണ്‍ഗ്രസ്

തെരഞ്ഞെടുപ്പില്‍ അട്ടിമറി നടത്താന്‍ ശ്രമിച്ചതടക്കമുള്ള ഗൗരവകരമായ കാരണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.

തിരുവനന്തപുരം: സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താന്‍ ശ്രമിച്ചതടക്കമുള്ള അച്ചടക്കലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി വെള്ളറട ബ്ലോക്ക് ജനറല്‍ സെക്രട്ടറി അലക്സ് ജെയിംസിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പില്‍ അട്ടിമറി നടത്താന്‍ ശ്രമിച്ചതടക്കമുള്ള ഗൗരവകരമായ കാരണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.

കള്ളിക്കാട് പഞ്ചായത്തില്‍ മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താന്‍ ശ്രമിക്കുകയും തെരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ അക്രമം നടത്തുകയും ചെയ്തതിനെ തുടര്‍ന്ന് അലക്സ് ജെയിംസിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുന്നതിനായി ഡിസിസി പ്രസിഡന്റ് എന്‍ ശക്തന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

Content Highlights: Vellarada Block Congress General Secretary Alex James expelled from the party

To advertise here,contact us