പത്തനംതിട്ട: പോക്സോ കേസ് പ്രതിക്ക് ജാമ്യം നിന്ന് സിഐ. പത്തനംതിട്ടയിലാണ് സംഭവം. സൈബര് സെല് സി ഐ സുനില് കൃഷ്ണനാണ് തന്റെ അയല്ക്കാരനായ പ്രതിക്ക് ജാമ്യം നിന്നത്. സംഭവം പുറത്തായതോടെ സിഐ ജാമ്യത്തില് നിന്ന് പിന്മാറി. സുനില് കുമാര് പോക്സോ കേസ് പ്രതിക്ക് ജാമ്യം നിന്നത് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തുകയായിരുന്നു.
സിഐ സുനില് കൃഷ്ണന്റെ അയല്വാസി ശങ്കരന്കുട്ടിയാണ് പോക്സോ കേസിലെ പ്രതി. കിളികൊല്ലൂര് സ്വദേശിയായ ശങ്കരന്കുട്ടി പതിമൂന്നുകാരിയോട് അപമര്യാദയായി പെരുമാറിയ കേസിലെ പ്രതിയാണ്. കേസില് അറസ്റ്റിലായ ശങ്കരന്കുട്ടി നാല്പ്പത് ദിവസത്തിലധികം ജയിലില് കിടന്നിരുന്നു.
സിഐ അടക്കം രണ്ടുപേരാണ് കഴിഞ്ഞ മാസം മുപ്പതിന് പ്രതിയുടെ ജാമ്യത്തിനായി കോടതിയില് ഹാജരായത്. ശങ്കരന്കുട്ടി തെറ്റ് ചെയ്തിട്ടില്ല എന്ന ബോധ്യത്തിലാണ് സഹായം നല്കിയതെന്നാണ് സുനില് കൃഷ്ണന്റെ ന്യായീകരണം. എന്നാല് വിവരം ചോര്ന്നതോടെ സുനില് ജാമ്യം ഒഴിഞ്ഞു.
Content Highlights: CI Sunil Krishnan stands as surety for pocso case accused in pathanamthitta