കോഴിക്കോട്: മലപ്പുറത്തെ കുറിച്ചുള്ള ചോദ്യത്തോട് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ക്ഷുഭിതനായതിൽ പ്രതികരിച്ച് പി വി അൻവർ. 'കഴിഞ്ഞ 9 വർഷത്തിനിടയിൽ സ്കൂൾ തുടങ്ങാൻ അനുവാദം തരേണ്ടത് ആരാണ്? ഏതു സർക്കാർ ആണ്? കേരളത്തെ സാമുദായികമായി ചേരി തിരിച്ചു നിർത്തി അധികാരം കൈക്കലാക്കാൻ സാധിക്കില്ല എന്നത് ഓർക്കുക. രാജ്യത്തെ രാഷ്ട്രീയമായി ഏറ്റവും ഉദ്ബുദ്ധരായ ജനതയാണിത്' പി വി അൻവർ ഫേസ്ബുക്കിൽ കുറിച്ചു. വെള്ളാപ്പള്ളി മാധ്യമങ്ങളോട് കയർക്കുന്ന വീഡിയോ പങ്കുവെച്ചാണ് അൻവറിന്റെ പ്രതികരണം.
പി വി അൻവറിന്റെ കുറിപ്പ്….
ക്യാപ്റ്റൻ സാർ എല്ലാം ചീറ്റിപ്പോവുകയാണല്ലോ….കാറിൽ കേറ്റിയാൽ മാത്രം പോരാ ഇടക്കെല്ലാം അനുവാദവും കൊടുക്കണം !വെള്ളാപ്പള്ളി: മലപ്പുറത്ത് സ്കൂൾ തുടങ്ങാൻ സാധിക്കുന്നില്ല.മാധ്യമപ്രവർത്തകൻ: അതെന്താ മലപ്പുറത്ത് സ്ഥലം വാങ്ങാൻ സാധിക്കുന്നില്ലേ?വെള്ളാപ്പള്ളി: സ്ഥലം വാങ്ങിയിട്ടുണ്ട്.മാധ്യമപ്രവർത്തകൻ: പിന്നെന്താ തുടങ്ങാൻ സാധിക്കാത്തത്?വെള്ളാപ്പള്ളി: അനുവാദം തരണം.മാധ്യമപ്രവർത്തകൻ: ആരുടെ അനുവാദം?വെള്ളാപ്പള്ളി: സർക്കാറിന്റെ.മാധ്യമപ്രവർത്തകൻ: പിണറായി വിജയൻ സർക്കാറിന്റെയോ?വെള്ളാപ്പള്ളി: ഇപ്പോഴത്തെ അല്ലാ… അന്ന്… ഞങ്ങൾ….
കഴിഞ്ഞ 9 വർഷത്തിനിടയിൽ സ്കൂൾ തുടങ്ങാൻ അനുവാദം തരേണ്ടത് ആരാണ്? ഏതു സർക്കാർ ആണ്?കേരളത്തെ സാമുദായികമായി ചേരി തിരിച്ചു നിർത്തി അധികാരം കൈക്കലാക്കാൻ സാധിക്കില്ല എന്നത് ഓർക്കുക.രാജ്യത്തെ രാഷ്ട്രീയമായി ഏറ്റവും ഉദ്ബുദ്ധരായ ജനതയാണിത്.
വര്ക്കലയില് വെച്ചാണ് മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രകോപിതനായി വെള്ളാപ്പള്ളി നടേശന് ദേഷ്യപ്പെടുകയും റിപ്പോര്ട്ടര് ടി വിയുടെ മൈക്ക് തട്ടിമാറ്റുകയും ചെയ്തത്. മലപ്പുറത്ത് എസ്എന്ഡിപിക്ക് സ്കൂള് തുടങ്ങാനാവുന്നില്ലെന്ന് വെള്ളാപ്പള്ളി നടേശന് പറഞ്ഞപ്പോള് സ്ഥലം കിട്ടാത്തതാണോ തടസ്സമെന്ന് മാധ്യമങ്ങള് ചോദിച്ചു. 'സ്ഥലമുണ്ട്, അനുമതി കിട്ടുന്നില്ല' എന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ മറുപടി. തുടര്ന്ന് ഒന്പത് വര്ഷമായി പിണറായി സര്ക്കാരല്ലേ ഭരിക്കുന്നതെന്ന് റിപ്പോര്ട്ടര് ടിവിയുടെ മാധ്യമപ്രവര്ത്തകന് ചോദിച്ചു. ഇതിൽ പ്രകോപിതനായ വെള്ളാപ്പള്ളി മൈക്ക് തട്ടി മാറ്റുകയായിരുന്നു. റിപ്പോര്ട്ടര് ടി വി കുറേ നാളായി തുടങ്ങിയെന്ന് പറഞ്ഞുകൊണ്ടായിരുന്നു കയ്യേറ്റം.
താങ്കള് വര്ഗീയവാദിയാണെന്ന് പറയുന്നുണ്ടല്ലോ എന്ന ദേശീയ മാധ്യമത്തിന്റെ ചോദ്യത്തോടും വെള്ളാപ്പള്ളി ക്ഷുഭിതനായി. താന് മലപ്പുറത്തെക്കുറിച്ച് എന്താണ് പറഞ്ഞതെന്നും മൂന്ന് ജില്ലകളില് സ്കൂള് തുടങ്ങാനാകുന്നില്ലെന്നാണ് പറഞ്ഞതെന്നുമായിരുന്നു വെള്ളാപ്പള്ളി നടേശന് ചോദ്യത്തോട് പ്രതികരിച്ചത്. പിന്നാലെയാണ് എന്തുകൊണ്ടാണ് സ്കൂള് തുടങ്ങാന് സാധിക്കാത്തതെന്നും സ്ഥലം കിട്ടാത്തതുകൊണ്ടാണോയെന്നും മാധ്യമപ്രവർത്തകൻ ചോദിച്ചത്.
Content Highlights : P V Anvar against Vellapally Natesan on gets angry over question about malappuram