തിരുവനന്തപുരം: വര്ക്കലയില് പത്താം ക്ലാസ് വിദ്യാര്ത്ഥിനിയെ ജീവനൊടുക്കിയ നിലയില് കണ്ടെത്തി. അഞ്ചുതെങ്ങ് നെടുങ്ങണ്ട നളിനി ഭവനില് ഋഷികയെയാണ് വീടിനുള്ളില് കിടപ്പുമുറിയില് തൂങ്ങി മരിച്ച നിലയില് കണ്ടെത്തിയത്. കടക്കാവൂര് ഗവണ്മെന്റ് ഹയര്സെക്കണ്ടറി സ്കൂളിലെ പത്താംക്ലാസ് വിദ്യാര്ത്ഥിയാണ് ഋഷിക.
വര്ക്കലയിലെ സ്വകാര്യആശുപത്രിയില് സൂക്ഷിച്ചിരുന്ന മൃതദേഹം പാരിപ്പള്ളി മെഡിക്കല് കോളേജില് പോസ്റ്റുമോര്ട്ടം നടപടികള്ക്ക് ശേഷം വീട്ടുവളപ്പില് സംസ്കരിക്കും.
(ജീവിതത്തിലെ വിഷമസന്ധികള്ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്ദ്ദങ്ങള് അതിജീവിക്കാന് സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള് മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന് ശ്രമിക്കുക. 1056 എന്ന നമ്പറില് വിളിക്കൂ, ആശങ്കകള് പങ്കുവെയ്ക്കൂ)
Content Highlights: Class 10th student commits suicide in Varkala