കോഴിക്കോട്: കരിപ്പൂര് വിമാനത്താവളം വ്യൂ പോയിന്റില് കാഴ്ച കാണാനെത്തിയയുവാവ് താഴ്ചയിലേക്ക് വീണ് മരിച്ചു. മലപ്പുറം മുണ്ടുപറമ്പ് സ്വദേശി ജിതിനാണ് മരിച്ചത്. കൂട്ടുകാരോടൊപ്പം എത്തിയ യുവാവിന് വെങ്കുളത്ത്മാട് വ്യൂ പോയിന്റില് നിന്ന് വീണ് പരിക്കേല്ക്കുകയായിരുന്നു.
യുവാവിന്റെ കഴുത്തില് മരത്തിന്റെ കൊമ്പ് തറച്ചു കയറി. ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല് കോളേജില് പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പുലര്ച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം.
Content Highlights: man died at karipur airport view point