കാസര്‍കോട് വേടന്റെ സംഗീത പരിപാടിക്കിടെ തിക്കും തിരക്കും; കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്ക്

പരിപാടിക്ക് സമീപം റെയില്‍വെ പാളം മുറിച്ചുകടക്കുന്നതിനിടെ യുവാവിനെ ട്രെയിന്‍ തട്ടി

കാസര്‍കോട്: കാസര്‍കോട്: കാസര്‍കോട് റാപ്പര്‍ വേടന്റെ സംഗീത പരിപാടിക്കിടെ തിക്കും തിരക്കും. കാസര്‍കോട് ബേക്കല്‍ ബീച്ച് ഫെസ്റ്റിനിടെയാണ് സംഭവം. കുട്ടികള്‍ ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബേക്കല്‍ പാര്‍ക്കിനോട് ചേര്‍ന്നുള്ള സ്ഥലത്തായിരുന്നു പരിപാടി സംഘടിപ്പിച്ചത്. നിശ്ചയിച്ചതില്‍ നിന്നും ഏറെ വൈകിയായിരുന്നു വേടന്‍ പരിപാടിക്ക് എത്തിയത്. ഇതിനികം നിരവധി പേര്‍ പരിപാടി കാണുന്നതിനായി സ്ഥലത്ത് എത്തിയിരുന്നു. ആദ്യം കുട്ടികള്‍ക്കാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് മുതിര്‍ന്ന ആളുകള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തൊട്ടുപിന്നാലെ പലരും കുഴഞ്ഞുവീഴുകയായിരുന്നു. ഇവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇതിനിടെ പരിപാടി കാണാന്‍ എത്തിയ യുവാവിനെ ട്രെയിന്‍ തട്ടി. പൊയിനാച്ചി സ്വദേശി ശിവാനന്ദനെയാണ് ട്രെയിന്‍ തട്ടിയത്. പരിപാടി സംഘടിപ്പിച്ചതിന് തൊട്ടടുത്തായിരുന്നു സംഭവം. റെയില്‍പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍ തട്ടുകയായിരുന്നു. ഉടന്‍ തന്നെ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഇതിന് പിന്നാലെ പരിപാടി താത്ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു.

Content Highlights- May people with children injured in Vedan's programme in kasaragod

To advertise here,contact us