കോഴിക്കോട്: വില്യാപ്പള്ളിയില് റോഡ് നിര്മാണത്തിനായി നിര്മിച്ച കലുങ്കില് വീണ് കാല് നടയാത്രക്കാരന് ദാരുണാന്ത്യം. പ്രദേശവാസിയായ ഏലത്ത് മൂസയാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 11.30 നാണ് മൂസയെ മരിച്ചനിലയില് കണ്ടത്. വൈകീട്ട് വീട്ടില് നിന്ന് സാധനങ്ങള് വാങ്ങാന് ഇറങ്ങിയതായിരുന്നു.
അതേസമയം വടകര എടച്ചേരി തലായിയില് ജീപ്പ് ഇടിച്ച് ഹോട്ടല് തൊഴിലാളി വീട്ടമ്മക്ക് ദാരുണാന്ത്യം. പുറമേരി സ്വദേശി ശാന്ത ( 60 ) ആണ് മരിച്ചത്. റോഡ് മുറിച്ച് കടക്കുന്നതിനിടെ ജീപ്പ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില് ഗുരുതരമായി പരിക്കേറ്റ ശാന്ത സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. പുലര്ച്ചെ 6.15നായിരുന്നു അപകടം. മൃതദേഹം വടകര സര്ക്കാര് ആശുപത്രി മോര്ച്ചറിയിലേക്ക് മാറ്റി.
Content Highlights: man dies after falling into culvert constructed for road construction in Villiyapally Vadakara