തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന് മുന്പായി കേരള യാത്ര നടത്താനൊരുങ്ങി എല്ഡിഎഫ്. മൂന്ന് മേഖലകളാക്കി തിരിച്ച് ജാഥ നടത്താനാണ് ആലോചന. ജാഥകള് ആരംഭിക്കുന്ന തിയ്യതി പിന്നീട് തീരുമാനിക്കും.
അതേ സമയം കേന്ദ്ര സര്ക്കാരിനെതിരെ എല്ഡിഎഫ് പ്രക്ഷോഭം പ്രഖ്യാപിച്ചു. ജനുവരി 12നാണ് തിരുവനന്തപുരത്ത് സമരം. ക്ഷേമ പെന്ഷന് കുടിശിക നല്കാത്തത്, കടമെടുപ്പ് പരിധി വെട്ടിക്കുറച്ചത് ഉള്പ്പെടെ ചൂണ്ടിക്കാട്ടിയാണ് സമരം.
മന്ത്രിമാരും എംഎല്എമാരും സമരത്തില് പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയനും സമരത്തില് പങ്കെടുക്കും.
Content Highlights: Left Front to hold Kerala March targeting assembly elections