പാലക്കാട്: മന്ത്രി എംബി രാജേഷിന്റെ പഞ്ചായത്തില് യുഡിഎഫിന് ഭരണം. ചളവറ പഞ്ചായത്തില് യുഡിഎഫ് നറുക്കെടുപ്പിലൂടെയാണ് ഭരണം നേടിയത്.
പഞ്ചായത്തിലെ ആകെ 17 സീറ്റുകളില് എല്ഡിഎഫും യുഡിഎഫും എട്ടു വീതം സീറ്റുകളാണ് നേടിയത്. ബിജെപി ഒരു സീറ്റിലും വിജയിച്ചു. ഈ സാഹചര്യത്തിലാണ് നറുക്കെടുപ്പ് വേണ്ടി വന്നത്. 2020ല് ആകെയുണ്ടായിരുന്ന 15ല് 12 എണ്ണത്തിലും എല്ഡിഎഫാണ് വിജയിച്ചിരുന്നത്.
സന്ധ്യ സുരേഷാണ് പ്രസിഡന്റായത്. 16ാം വാര്ഡായ കയിലിയാട് നിന്നാണ് സന്ധ്യ തെരഞ്ഞെടുക്കപ്പെട്ടത്.
Content Highlights: UDF gets the president's post in Minister MB Rajesh's panchayat