UDFന് ഭൂരിപക്ഷമുള്ള അലയമൺ പഞ്ചായത്തിൽ എൽഡിഎഫ് അംഗം പ്രസിഡന്‍റ്; സംഭവിച്ചത് ഇങ്ങനെ

യുഡിഎഫിന് ഭൂരിപക്ഷമുള്ള പഞ്ചായത്താണ് അലയമൺ

കൊല്ലം: യുഡിഎഫിന് ഭൂരിപക്ഷമുള്ള കൊല്ലം അലയമൺ ഗ്രാമ പഞ്ചായത്തിൽ എൽഡിഎഫ് അംഗം പ്രസിഡന്റായി. പ്രസിഡന്റ് സീറ്റ് പട്ടിക ജാതി സംവരണമായിരുന്നു. യുഡിഎഫിൽ മത്സരിക്കാൻ ആളുണ്ടാകാത്തതിനെ തുടർന്നാണ് സിപിഐഎമ്മിലെ എസ് ആനന്ദിനെ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുത്തത്. തെക്കേഭാഗം വാർഡിൽനിന്നും 318 വോട്ടിന് ജയിച്ച എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു എസ് ആനന്ദ്.

16 വാർഡുകളിൽ 10 സീറ്റുകളിൽ യുഡിഎഫ് ആണ് ജയിച്ചത്. മൂന്ന് സീറ്റാണ് എൽഡിഎഫിനുള്ളത്. മൂന്ന് സീറ്റാണ് ബിജെപിക്ക്.

Content Highlights: ldf member become Alayaman Grama Panchayat president

To advertise here,contact us