വഞ്ചിയൂരില്‍ ബാര്‍ ജീവനക്കാരന്റെ പരാക്രമം; ഐഎഎസ് അക്കാദമി അടിച്ച് തകര്‍ത്തു, ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടറിന്

അക്കാദമിയുടെ മുന്നില്‍ നടന്ന വാക്കുതര്‍ക്കം ചോദ്യം ചെയ്തതിനാണ് പരാക്രമം

തിരുവനന്തപുരം: വഞ്ചിയൂരില്‍ യുവാവിന്റെ പരാക്രമം. ബാര്‍ ജീവനക്കാരനായ യുവാവ് ഐഎഎസ് അക്കാദമി അടിച്ച് തകര്‍ത്തു. യുവാവിന്റെ പരാക്രമത്തിന്റെ ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടറിന് കിട്ടി. സ്ഥാപനത്തിന്റെ ജനല്‍വാതിലും ലോഗോ ബോര്‍ഡും അടിച്ച് പൊട്ടിച്ചു.

അക്കാദമിയുടെ മുന്നില്‍ നടന്ന വാക്കുതര്‍ക്കം ചോദ്യം ചെയ്തതിനാണ് പരാക്രമം. ഈ സമയം സ്ഥാപനത്തിൽ കുട്ടികൾ പഠിക്കുന്നുണ്ടായിരുന്നു. സ്ഥാപനം ഡയറക്ടറുടെ പരാതിയില്‍ വഞ്ചിയൂര്‍ പൊലീസ് കേസെടുത്തു.

Content Highlights: IAS academy attacked by a bar employee in Vanchiyoor

To advertise here,contact us