സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയിയുടെ അഴൂര്‍ പഞ്ചായത്തില്‍ ബിജെപിക്ക് ഭരണം

പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഒന്‍പത് വോട്ടുകളാണ് ബിജെപി നേടിയത്

തിരുവന്തപുരം സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയിയുടെ അഴൂര്‍ പഞ്ചായത്തില്‍ ഭരണം ബിജെപിക്ക്. ചിലമ്പില്‍ വാര്‍ഡില്‍ നിന്നും ജയിച്ച ബിജെപി മണ്ഡലം സെക്രട്ടറി കീര്‍ത്തി സൈജുവാണ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.

പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഒന്‍പത് വോട്ടുകളാണ് ബിജെപി നേടിയത്. കോണ്‍ഗ്രസ് അഞ്ച് വോട്ടുകളും സിപിഐഎം നാല് വോട്ടുകളും നേടി. ആര്‍എസ്എസ് നേതാവ് കൂടിയായ അഡ്വ. രഞ്ജിത്ത് ലാല്‍ ആണ് വൈസ് പ്രസിഡന്റ്.

Content Highlight : BJP rules in Thiruvananthapuram Azhoor Panchayat

To advertise here,contact us