തിരുവനന്തപുരം: ശബരിമല സ്വര്ണക്കടത്ത് കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന് പോറ്റിക്കൊപ്പമുള്ള മുഖ്യമന്ത്രിയുടെ എഐ നിര്മ്മിത ചിത്രം പങ്കുവെച്ച കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം എന് സുബ്രഹ്മണ്യത്തിനെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യാന് വിളിപ്പിച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല. പിന്നാലെയാണ് കസ്റ്റഡിയിലെടുത്തത്. ബിഎന്എസ് 122 വകുപ്പുകള് പ്രകാരം ചേവായൂര് പൊലീസായിരുന്നു സുബ്രഹ്മണ്യത്തിനെതിരെ സ്വമേധയാ കേസെടുത്തത്.
പിണറായി വിജയനും ഉണ്ണികൃഷ്ണന് പോറ്റിയും തമ്മില് ഇത്രമേല് അഗാധമായ ബന്ധം ഉണ്ടാകാന് എന്തായിരിക്കും കാരണമെന്ന ക്യാപ്ഷനോടെയായിരുന്നു എന് സുബ്രഹ്മണ്യന് ചിത്രം പങ്കുവെച്ചത്.
Content Highlights: AI photo of the Chief Minister with Unnikrishnan Potty N Subramanian in custody