പണം വാങ്ങി മേയര്‍ പദവി നല്‍കിയെന്ന ആരോപണം; ലാലി ജെയിംസിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു

ലാലി ജെയിംസിനെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു

തൃശ്ശൂർ: തൃശ്ശൂരിലെ കോൺഗ്രസ് കൗൺസിലർ ലാലി ജെയിംസിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. കോർപറേഷൻ മേയറാകാൻ ഡിസിസി പ്രസിഡന്റ്‌ പണം ആവശ്യപ്പെട്ടതായി ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് സസ്പെൻഷൻ.

മേയറായി തെരഞ്ഞെടുക്കപ്പെട്ട ഡോ. നിജി ജെയിംസ്‌ പണപ്പെട്ടിയുമായി കോൺഗ്രസ്‌ നേതാക്കളെ കണ്ടെന്നും പണമില്ലാത്തതിനാലാണ്‌ താൻ തഴയപ്പെട്ടതെന്നും ലാലി ആരോപിച്ചിരുന്നു. നിജി ജസ്‌റ്റിന്റെ സ്ഥാനമാനങ്ങളാണ് നേതൃത്വം ഇപ്പോൾ പറയുന്നത്. വൈറ്റ് കോളറായി കടന്ന് വന്നുവെന്നല്ലാതെ പാർട്ടിയുടെ ഏതെങ്കിലും സമരമുഖങ്ങളിൽ നിജി ജസ്റ്റിൻ ഉണ്ടായിരുന്നോ എന്നും ലാലി ജെയിംസ് റിപ്പോർട്ടറിനോട് പ്രതികരിച്ചു. പാർട്ടി തന്നെ തഴഞ്ഞതിൽ കടുത്ത വേദനയുണ്ടെന്നും ലാലി ജെയിംസ് പ്രതികരിച്ചിരുന്നു.

പാർട്ടിയ്ക്ക് വേണ്ടി പതിറ്റാണ്ടുകളായി താൻ സമരമുഖത്ത് സജീവമാണ്. ആദ്യ ടേമിലെങ്കിലും മേയറാകണമെന്ന് ആ​ഗ്രഹം പറഞ്ഞെങ്കിലും പാർട്ടി അത് നിഷേധിച്ചുവെന്നും ലാലി വ്യക്തമാക്കി. പാർട്ടിക്ക് ദോഷമുണ്ടാക്കുന്ന ഒന്നും തൻ്റെ ഭാ​ഗത്ത് നിന്നും ഉണ്ടാകില്ലെന്നും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കുമെന്നും ലാലി പറഞ്ഞിരുന്നു. നാല് തവണ കൗൺസിലറായി വിജയിച്ച ലാലി ജെയിംസിൻ്റെ പേര് കൗൺസിലർ സ്ഥാനത്തേയ്ക്ക് നേരത്തെ ഉയർന്ന് കേട്ടിരുന്നു. എന്നാൽ ഡോ. നിജി ജസ്റ്റിനെയാണ് കോൺ​ഗ്രസ് മേയർ സ്ഥാനത്തേയ്ക്ക് പരി​ഗണിച്ചത്. ഇതിന് പിന്നാലെയാണ് ​ഗുരുതര ആരോപണവുമായി ലാലി ജെയിംസ് രം​ഗത്തെത്തിയത്.

Content Highlight : Allegations that he was given the mayor's post in exchange for money; Lali James suspended from the party

To advertise here,contact us