'കട്ടവെയ്റ്റിംഗ് KERALA STATE -1,കേരള മുഖ്യമന്ത്രിയുടെ കാറും വൈകാതെയെത്തും';ചിത്രം പങ്കുവെച്ച് കെ സുരേന്ദ്രന്‍

തിരുവനന്തപുരത്തെ മേയറായി വിവി രാജേഷിനെ തെരഞ്ഞെടുത്തിരുന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി ബിജെപിക്ക് മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങള്‍ സ്വന്തമായതിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റുമായി കെ സുരേന്ദ്രന്‍. തിരുവനന്തപുരം കോര്‍പ്പേറഷനിലെ മേയറുടെ കാറും ഡെപ്യൂട്ടി മേയറുടെ കാറും ബിജെപി സംസ്ഥാന കാര്യാലയമായ കെ ജി മാരാര്‍ ഭവന്റെ മുന്നില്‍ പാര്‍ക്ക് ചെയ്തിട്ടുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് സുരേന്ദ്രന്റെ പോസ്റ്റ്.

'ബിജെപിയുടെ ആദ്യ മേയറുടെയും ഡെപ്യൂട്ടി മേയറുടെയും കാറുകള്‍ ബിജെപി സംസ്ഥാന കാര്യാലയത്തിന്റെ മുന്നില്‍ പാര്‍ക്ക് ചെയ്തിരിക്കുന്നു. അടുത്ത് തന്നെ കേരള മുഖ്യമന്ത്രിയുടെ കാറും ഇവിടെ പാര്‍ക്ക് ചെയ്യും. അത് ഉറപ്പാണ്', എന്നാണ് കെ സുരേന്ദ്രന്‍ എക്‌സില്‍ കുറിച്ചത്. കട്ട വെയ്റ്റിംഗ് KERALA STATE -1 … എന്നാണ് ഇതേ ചിത്രം പങ്കുവെച്ച് കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

തിരുവനന്തപുരത്തെ മേയറായി വിവി രാജേഷിനെ തെരഞ്ഞെടുത്തിരുന്നു. രാവിലെയാണ് മേയറായി വിവി രാജേഷ് ചുമതലയേറ്റത്. 51 വോട്ടുകള്‍ നേടിയാണ് വിവി രാജേഷ് വിജയിച്ചത്. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയറായി ആശാനാഥും ചുമതലയേറ്റിരുന്നു. 50 വോട്ടുകളാണ് ആശ നാഥിന് ലഭിച്ചത്. ഒരു വോട്ട് അസാധുവായി. എല്‍എഡിഎഫിന്റെ രാഖി രവികുമാറിന് 28 വോട്ടുകളാണ് ലഭിച്ചത്. ഒരു വോട്ട് അസാധുവുമായി. യുഡിഎഫിന്റെ മേരി പുഷ്പത്തിന് 19 വോട്ടുകളുമാണ് ലഭിച്ചത്.

To advertise here,contact us