കണ്ണൂർ: കാരായി ചന്ദ്രശേഖരൻ തലശ്ശേരി നഗരസഭ ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടു. 53 അംഗ കൗൺസിലിൽ 32 പിന്തുണയോടെയാണ് കാരായി ചന്ദ്രശേഖരൻ തെരഞ്ഞെടുക്കപ്പെട്ടത്. ചിള്ളക്കര ഡിവിഷനിൽ നിന്നാണ് 440 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ കാരായി ചന്ദ്രശേഖരൻ തെരഞ്ഞെടുക്കപ്പെട്ടത്. ഫസൽ വധക്കേസിൽ എട്ടാം പ്രതിയാണ് കാരായി ചന്ദ്രശേഖരൻ. പയ്യന്നൂർ നഗരസഭാ ചെയർപേഴ്സണായി സിപിഐഎമ്മിൻ്റെ യുവനേതവ് സരിൻ ശശി തെരഞ്ഞെടുക്കപ്പെട്ടു, 44 അംഗ കൗൺസിലിൽ 35 വോട്ട് നേടിയാണ് സരിൻ ശശി തെരഞ്ഞെടുക്കപ്പെട്ടത്. സിപിഐഎം മുൻ ബ്രാഞ്ച് സെക്രട്ടറിയും വിമതനുമായി സി വൈശാഖ് ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തില്ല.
കൽപ്പറ്റ നഗരസഭാ ചെയർപേഴ്സണായി സിപിഐഎമ്മിലെ പി വിശ്വനാഥൻ തെരഞ്ഞെടുക്കപ്പെട്ടു. എടഗുനി ഡിവിഷനിൽ നിന്നാണ് ചന്ദ്രശേഖരൻ തെരഞ്ഞെടുക്കപ്പെട്ടത്. ആദിവാസി ക്ഷേമസമിതി ജില്ലാ പ്രസിഡൻ്റും സിപിഐഎം കൽപ്പറ്റ് ഏരിയാ കമ്മിറ്റി അംഗവുമായി പി വിശ്വനാഥൻ. പാലാ നഗരസഭയിൽ ദിയ പുള്ളക്കക്കണ്ടം ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടു. ദിയയ്ക്ക് 14 പേരുടെ പിന്തുണ ലഭിച്ചപ്പോൾ ഇടതുപക്ഷത്തിൻ്റെ ബെറ്റി ഷാജുവിനെ 12 പേർ പിന്തുണച്ചു. ഒറ്റപ്പാലം നഗരസഭാ ചെയർപേഴ്സണായി എം ജയസുധ തെരഞ്ഞെടുക്കപ്പെട്ടു. പത്തനംതിട്ട നഗരസഭയിൽ യുഡിഎഫിലെ സിന്ധു അനിലും വർക്കല ഗനരസഭയിൽ യുഡിഎഫ് വിമതൻ്റെ പിന്തുണയോടെ എൽഡിഎഫിൻ്റെ ഗിത ഹേമചന്ദ്രനും ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടു.
അടൂർ നഗരസഭാ ചെയർപേഴ്സണായി യുഡിഎഫിലെ റീനാ സാമുവേൽ വിജയിച്ചു. കട്ടപ്പനയിൽ ജോയി വെട്ടിക്കുഴി നഗരസഭാ ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടു. തൊടുപുഴയിൽ മുസ്ലിംലീഗിലെ സാബിറ ജലീലാണ് നഗരസഭാ ചെയർപേഴ്സൺ. മാനന്തവാടി നഗരസഭാ ചെയർപേഴ്സാണായി കോൺഗ്രസിൻ്റെ ജോക്കബ് സെബാസ്റ്റ്യൻ തെരഞ്ഞെടുക്കപ്പെട്ടു. ഈരാറ്റുപേട്ടയിൽ മുസ്ലിം ലീഗിൻ്റെ വി പി നാസറാണ് നഗരസഭാ ചെയർപേഴ്സൺ. പട്ടാമ്പയിൽ യുഡിഎഫിൻ്റെ ടി പി ഷാജി നഗരസഭാ ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടു. തിരുല്ലയിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൻ്റെ എസ് ലേഖയാണ് നഗരസഭാ ചെയർപേഴ്സൺ. കോതമംഗലത്ത് കോൺഗ്രസിൻ്റെ ഭാനുമതി രാജു ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടു. പാലക്കാട് മുൻസിപ്പാലിറ്റിയിൽ ബിജെപിയുടെ പി സ്മിതേഷ് പാലക്കാട് നഗരസഭാ ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടു.
സ്വതന്ത്ര അംഗങ്ങളുടെ പിന്തുണയോടെ കോൺഗ്രസിസലെ റീത്താ പോൾ അങ്കമാലി നഗരസഭാ ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടു. 31 അംഗ നഗരസഭയിൽ റീത്താ പോളിന് 16 പേരുടെ പിന്തുണയും എൽഡിഎഫിലെ ഗ്രേസിക്ക് 13 പേരുടെ പിന്തുണയുമാണ് ലഭിച്ചത്. രണ്ട് എൻഡിഎ അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
Content Highlights: Karayi Chandrasekharan, Chairperson of Thalassery Municipality