ട്രെയിനില്‍ നിന്ന് പെണ്‍കുട്ടിയെ ചവിട്ടിപുറത്തേക്കിട്ട സംഭവം; ശ്രീക്കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്തു

തുടര്‍ചികിത്സകള്‍ക്കായി കുട്ടിയെ കുടുംബം കൊച്ചിയിലേക്ക് മാറ്റി

തിരുവനന്തപുരം: വര്‍ക്കലയില്‍ ട്രെയിനില്‍ നിന്ന് ചവിട്ടി പുറത്തേക്കിട്ട പെണ്‍കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്തു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന നന്ദിയോട് സ്വദേശി ശ്രീക്കുട്ടിയെയാണ് ഡിസ്ചാര്‍ജ് ചെയ്തത്. ബുധനാഴ്ച്ചയാണ് പെണ്‍കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്തത്. തുടര്‍ചികിത്സകള്‍ക്കായി കുട്ടിയെ കുടുംബം കൊച്ചിയിലേക്ക് മാറ്റി. ഡിസ്ചാര്‍ജിന് തയ്യാറായതിനാലാണ് ഡിസ്ചാര്‍ജ് അനുവദിച്ചതെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു. തുടര്‍ പിന്തുണാ ചികിത്സകളാണ് ഇനി വേണ്ടതെന്നും അധികൃതര്‍ പറഞ്ഞു.

നവംബര്‍ രണ്ടിനാണ് കേരള എക്സ്പ്രസ് ട്രെയിനില്‍വെച്ച് പ്രതി സുരേഷ് കുമാര്‍ ശ്രീക്കുട്ടിയെ പുറത്തേക്ക് ചവിട്ടിയിട്ടത്. പുകവലിച്ചത് ചോദ്യം ചെയ്തതില്‍ പ്രകോപിതനായ ഇയാള്‍ വാതിലിന് സമീപം നില്‍ക്കുകയായിരുന്ന ശ്രീക്കുട്ടിയെ ചവിട്ടി വീഴ്ത്തുകയായിരുന്നു. കൂടെയുണ്ടായിരുന്ന അര്‍ച്ചനയെയും ഇയാള്‍ തള്ളിയിടാന്‍ ശ്രമിച്ചിരുന്നു. ബിഹാര്‍ സ്വദേശിയായ ശങ്കര്‍ പാസ്വാന്‍ ആണ് പ്രതിയെ കീഴ്‌പ്പെടുത്തി അര്‍ച്ചനയെ രക്ഷിച്ചത്. കേസിലെ പ്രധാന സാക്ഷിയാണ് ശങ്കര്‍ പാസ്വാന്‍.

Content Highlights: Incident of girl being kicked out of train in varkkala; Sreekutty discharged

To advertise here,contact us