എ വി ഗോപിനാഥിന് ആശ്വാസം; പെരുങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് എല്‍ഡിഎഫ്-ഐഡിഎഫ് സഖ്യം ഭരിക്കും

സ്വതന്ത്ര സ്ഥാനാർത്ഥി യുഡിഎഫിനൊപ്പം നിൽക്കുമെന്ന സൂചനകളുണ്ടായിരുന്നെങ്കിലും പിന്നീട് എൽഡിഎഫിനൊപ്പമാണെന്ന് വ്യക്തമാക്കുകയായിരുന്നു

പാലക്കാട്: പാലക്കാട് പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് എൽഡിഎഫ് - ഐഡിഎഫ് സഖ്യം ഭരിക്കും. സിപിഐഎം വിമത എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ എൽഡിഎഫും എ വി ഗോപിനാഥിൻ്റെ ഐഡിഎഫും ഉള്ള മുന്നണിക്ക് ഒമ്പത് സീറ്റ് ആകും.

യുഡിഎഫിന് ഏഴ് മെമ്പർമാരാണുള്ളത്. ഇതോടെ പെരിങ്ങോട്ടുകുറിശ്ശിയുടെ ഭരണം 60 വർഷത്തിന് ശേഷം കോൺഗ്രസിന് നഷ്ടമാകും. സ്വതന്ത്ര സ്ഥാനാർത്ഥി യുഡിഎഫിനൊപ്പം നിൽക്കുമെന്ന സൂചനകളുണ്ടായിരുന്നെങ്കിലും പിന്നീട് എൽഡിഎഫിനൊപ്പമാണെന്ന് വ്യക്തമാക്കുകയായിരുന്നു. ഇതോടെയാണ് പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് എൽഡിഎഫ് - ഐഡിഎഫ് സഖ്യം ഭരിക്കുന്നത്.

എ.വി ഗോപിനാഥ് ഒമ്പതാം വാര്‍ഡായ ബെമ്മണ്ണിയൂരില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. പെരിങ്ങോട്ടുകുറിശ്ശിയില്‍ ആകെയുള്ള 18 സീറ്റില്‍ എല്‍ഡിഎഫ്-ഐഡിഎഫ് സഖ്യം എട്ട് എണ്ണത്തിലും കോണ്‍ഗ്രസ് ഏഴ് സീറ്റിലും ബിജെപി രണ്ട് സീറ്റിലും വിജയിച്ചു.

Content Highlight : End of 60 years of Congress rule; LDF-IDF alliance to rule in Peringottukurissi

To advertise here,contact us